Subscribe Us

Asteroids helper; In India, astronomy has reached new altitudes-അസ്‌ട്രോസാറ്റ് തുണ; ഇന്ത്യയില്‍ ജ്യോതിശാസ്ത്രം പുതിയ ഉയരങ്ങളിലേക്ക്


സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ അവശിഷ്ടമായ ക്രാബ് നെബുല. ഇതിനുള്ളിലാണ് ന്യൂട്രോണ്‍ താരമുള്ളത്. ചിത്രം കടപ്പാട്: NASA, ESA. 

ജ്യോതിശാസ്ത്രത്തില്‍ മൗലികഗവേഷണം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ ഗവേഷകര്‍ക്ക് തുണയാവുകയാണ് നമ്മുടെ സ്വന്തം സ്‌പേസ് ടെലിസ്‌കോപ്പായ അസ്‌ട്രോസാറ്റ്. ക്രാബ് പള്‍സര്‍.എന്ന ന്യൂട്രോണ്‍ താരത്തെപ്പറ്റി പുറത്തുവന്ന പഠനം ഈ ദിശയിലുള്ള ചുവടുവെപ്പാണ്. ആധുനിക ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച് അര്‍ഥവത്തായ വഴിത്തിരിവെന്ന് കരുതാവുന്ന ഒരു പഠനം കഴിഞ്ഞ നവംബര്‍ ആറിന് പുറത്തുവന്നു. പതിനേഴ് ഇന്ത്യന്‍ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആ പഠനപ്രബന്ധം 'നേച്ചര്‍ അസ്‌ട്രോണമി' ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ഭൂമിയില്‍ നിന്ന് 6500 പ്രകാശവര്‍ഷമകലെ 'ക്രാബ് പള്‍സര്‍' എന്ന ന്യൂട്രോണ്‍ താരത്തിന്റെ 'എക്‌സ്‌റേ ധ്രുവണം' ഇന്നുവരെ ആര്‍ക്കും. സാധിക്കാത്തത്ര മികവോടെ നിര്‍ണയിച്ച വിവരമായിരുന്നു ആ റിപ്പോര്‍ട്ടില്‍. ഇന്ത്യന്‍ ഗവേഷകരാണ് പഠനം നടത്തിയതെന്നു മാത്രമല്ല, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ടെലിസ്‌കോപ്പായ 'അസ്‌ട്രോസാറ്റ്' ഉപയോഗിച്ചായിരുന്നു പഠനം എന്നതും ശ്രദ്ധേയര്‍ഹിക്കുന്നു. അസ്‌ട്രോസാറ്റിലെ 'കാഡ്മിയം-സിങ്ക്-ടെലൂറൈഡ് ഇമേജര്‍' (സി.സെഡ്.ടി.ഇമേജര്‍) ഉപയോഗിച്ച് നടത്തിയ വിപുലമായ നിരീക്ഷണങ്ങളാണ് പഠനം സാധ്യമാക്കിയത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ' ( NASA ) യുടെയും, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയായ 'ഇസ' ( ESA ) യുടെയുമൊക്കെ ബഹിരാകാശ ടെലിസ്‌കോപ്പുകളുപയോഗിച്ച് നടത്തുന്ന തരം പഠനം, ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ചും സാധ്യമായിരിക്കുന്നു എന്ന പ്രഖ്യാപനമാണ് മേല്‍ സൂചിപ്പിച്ച റിപ്പോര്‍ട്ട്.



Post a Comment

0 Comments

CLOSE ADS


CLOSE ADS