ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമാണ് നോര്‍ത്ത് സെന്‍റിനെല്‍ ദ്വീപ്.ആന്‍ഡമാന്‍ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴില്‍ വരുന്ന ഈ ദ്വീപിലേക്ക് ഇന്നേവരെ പുറം ലോകത്തുനിന്ന് ആരും കടന്നുചെന്നിട്ടില്ല. ഒരുപക്ഷേ കടന്നു ചെന്നിട്ടുണ്ടെങ്കില്‍ത്തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല. ചന്ദ്രനിലും ചൊവ്വയിലും വരെ മനുഷ്യര്‍ ചെന്നെത്തിയപ്പോഴും ഇവിടേക്കു വരാൻ സാഹസികർ പോലും മടിച്ചു. രണ്ടും കൽപ്പിച്ച് അവിടേക്കു പോയവരിൽ തിരികെയെത്തിവരും വിരളമാണ്. ആളുകളെ ഭയപ്പെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞു നില്‍ക്കുന്ന ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് സെന്‍റിനെല്‍.
0 Comments