Subscribe Us

ബിഹാറില്‍ ഒളിഞ്ഞിരുന്ന ആ ഘാതകന്‍ 'എന്‍ഡോസള്‍ഫാന്‍.-Lichi Fruit



ലിച്ചിത്തോട്ടങ്ങളില്‍ പതിവായുള്ള കീടനാശിനി പ്രയോഗമാണ് കുട്ടികളുടെ ജീവനെടുത്തതെന്ന് അമേരിക്കയിലെ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജീന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു
ന്യൂഡല്‍ഹി: ലിച്ചിപ്പഴം കഴിച്ചതിനെത്തുടര്‍ന്ന് ബിഹാറില്‍ 122 കുട്ടികള്‍ മരിക്കാനിടയായതിനുകാരണം എന്‍ഡോസള്‍ഫാനെന്ന് കണ്ടെത്തല്‍. ലിച്ചിത്തോട്ടങ്ങളില്‍ പതിവായുള്ള കീടനാശിനി പ്രയോഗമാണ് കുട്ടികളുടെ ജീവനെടുത്തതെന്ന് അമേരിക്കയിലെ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജീന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ഏറ്റവുമധികം വിപത്തുവിതച്ച കാസര്‍കോടിനെയും പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 
2014 ജൂണിലാണ് പഠനത്തിനാസ്​പദമായ സംഭവം നടക്കുന്നത്. ബിഹാറിലെ മുസാഫര്‍പുരില്‍ ലിച്ചി കഴിച്ച കുട്ടികള്‍ മസ്തിഷ്‌കവീക്കംമൂലം മരിക്കുകയായിരുന്നു. അന്ന്  വിവിധ കാരണങ്ങള്‍ പറഞ്ഞിരുന്നെങ്കിലും വ്യക്തമായ വിശദീകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അക്യൂട്ട് എന്‍സിഫാലിറ്റീസ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ് കുട്ടികളിലുണ്ടായതെന്ന് പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാനടക്കം മാരകകീടനാശിനികളാണ് ബംഗ്ലാദേശ് അതിര്‍ത്തിമുതല്‍ പരന്നുകിടക്കുന്ന തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത്.  തോട്ടങ്ങളില്‍ വീണുകിടക്കുന്ന ലിച്ചികള്‍ കുട്ടികള്‍ സ്ഥിരമായി കഴിക്കാറുണ്ടായിരുന്നു. പഴങ്ങള്‍ കഴുകാതെ കഴിച്ചതും പല്ലുകൊണ്ട് ലിച്ചിയുടെ പുറന്തോട് ചീന്തിയെടുത്തതും കീടനാശിനിയുടെ അംശം ഉള്ളില്‍ച്ചെല്ലാന്‍ കാരണമായി. ലിച്ചികളില്‍ പാടുകള്‍ വീഴുന്നത് ഒഴിവാക്കാന്‍ ഷംപൂ സ്‌പ്രേചെയ്യുന്നത് വ്യാപകമാണ്. പഴത്തിന് നല്ല ചുവപ്പ് ലഭിക്കാന്‍ കൃത്രിമനിറങ്ങളും പൂശാറുണ്ട്. 


പോഷകാഹാരക്കുറവുള്ള കുട്ടികള്‍ വെറുംവയറ്റില്‍ ലിച്ചി കഴിച്ചത് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയാക്കിയെന്നും ഇതാകാം മരണകാരണമെന്നുമാണ് പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റ്' ഈ വര്‍ഷമാദ്യം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ലിച്ചിയിലടങ്ങിയ വിഷവസ്തുക്കള്‍ പഞ്ചസാര ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണമായി പറയുന്നത്.പൈറെത്രോയിഡ്‌സ്, ഓര്‍ഗാനോക്ലോറിന്‍, ബെന്‍സിമിഡാസോള്‍, ട്രയാസോള്‍ തുടങ്ങിയവയാണ് എന്‍ഡോസള്‍ഫാനൊപ്പം ഉപയോഗിക്കുന്ന മറ്റു കീടനാശിനികള്‍. 1995-ലാണ് ബിഹാറിലെ കുട്ടികളില്‍ മസ്തിഷ്‌കവീക്കം .ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2013-14 കാലയളവില്‍ നടത്തിയ പഠനത്തില്‍ ലിച്ചിത്തോട്ടങ്ങളിലും പരിസരത്തും അധികനേരം ചെലവഴിക്കുന്നവരിലാണ് മസ്തിഷ്‌കവീക്കം കൂടുതലായി ഉണ്ടാകുന്നതെന്നും കണ്ടെത്തി.











Post a Comment

0 Comments

CLOSE ADS


CLOSE ADS