
നേരത്തെ ലഹരിക്ക് എല്‍.എസ്.ഡി. കുത്തിവെയ്ക്കുകയായിരുന്നു.മറ്റ് ലഹരിവസ്തുക്കളെ അപേക്ഷിച്ച് ഉപയോഗിച്ചാല്‍ തിരിച്ചറിയാനാവില്ലെന്നതാണ് എല്‍.എസ്.ഡി.യ്ക്ക് ആവശ്യക്കാരേറെയാക്കുന്നത്. ഇരുപതുമുതല്‍ മുപ്പത് മൈക്രോണ്‍വരെ ഉപയോഗിച്ചാല്‍ എട്ടുമുതല്‍ പന്ത്രണ്ടുമണിക്കൂര്‍വരെ ലഹരിയുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അഞ്ഞൂറുരൂപമുതല്‍ ആയിരത്തിയിരുന്നൂറു രൂപവരെയാണ് വില. ചുണ്ടിലോ, നാവിനടിയിലോ സ്റ്റിക്കര്‍ പതിപ്പിച്ചാല്‍ അതിന്റെ ലഹരി നേരിട്ട് ബാധിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.പ്ലസ്ടുതലം മുതല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍വരെ ഇതിന്റെ ഉപഭോക്താക്കളെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.ഗോവ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇത് കേരളത്തിലെത്തിക്കുന്നത്. തുടര്‍ച്ചയായി എല്‍.എസ്.ഡി. ഉപയോഗിക്കുന്നത് മാനസികവിഭ്രാന്തി ഉള്‍പ്പെടെ സൃഷ്ടിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഇടവെയ്ക്കും. ഒരുമാസത്തിനകം മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്‍.എസ്.ഡി. പിടികൂടിയതോടെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് തിരുവനന്തപുരത്ത് അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. എക്‌സൈസിലെ ലഹരിവിരുദ്ധ ബോധവത്കരണവിഭാഗത്തിലെ പ്രവര്‍ത്തകരും വിദഗ്ധഡോക്ടര്‍മാരും മനോരോഗ ചികിത്സകരും പങ്കെടുത്ത യോഗത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാനായി നിര്‍ദേശങ്ങളും തയ്യാറാക്കി.
എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശങ്ങള്‍
*എല്ലാദിവസവും അഞ്ചുമിനിറ്റെങ്കിലും മക്കള്‍ക്കൊപ്പം ചെലവഴിച്ച് തുറന്നുസംസാരിക്കുക
* അകത്തുനിന്ന് കുറ്റിയിട്ട മുറിക്കുള്ളില്‍ അധികനേരം ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം
* വസ്ത്രത്തിനോ, സ്‌കൂള്‍ ബാഗിനോ അസാധാരണമായ ഗന്ധമുണ്ടോയെന്ന് പരിശോധിക്കണം. * വീട്ടിലെത്തിയാല്‍ കുട്ടിയുടെ നടപ്പും ഇരിപ്പും ഒറ്റയ്ക്കാണെങ്കില്‍ ശ്രദ്ധിക്കണം.
* കാരണമില്ലാതെ ദേഷ്യപ്പെടുകയോ, അക്രമാസക്തനാവുകയോ ചെയ്യുന്നുവെങ്കില്‍ ശ്രദ്ധവെയ്ക്കണം.
* മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തി സംസാരിക്കുകയോ, ഗുണമില്ലാത.
* കുട്ടിയുടെ അധ്യാപകരുമായും അവന്റെ നല്ല സുഹൃത്തുക്കളുമായും ഇടക്കിടെ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കണം.
* കുട്ടി ലഹരിയുപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം ഒളിച്ചുവെയ്ക്കാതെ ബന്ധപ്പെട്ടവരുമായി തുറന്നു സംസാരിക്കുക.
*ആവശ്യമെങ്കില്‍ ഡോക്ടറുടെയും മനഃശാസ്ത്രജ്ഞന്റെയും സഹായം തേടുക
0 Comments