പിതാവിനെ നഷ്ടപ്പെട്ട വേഴാമ്പല്‍ കുഞ്ഞിന് രക്ഷിതാക്കളാവുകയാണ് ബൈജു കെ വാസുദേവനും രണ്ട് ആദിവാസി കൂട്ടുകാരും. കാട്ടില്‍ നിന്നും ശേഖരിക്കുന്ന പഴങ്ങള്‍ മണിക്കൂറുകളിടവിട്ട് വേഴാമ്പല്‍ കുഞ്ഞിന് ഭക്ഷണമായി എത്തിക്കുകയാണിവര്‍. തൃശ്ശൂര്‍ വാഴച്ചാല്‍ വനമേഖലയിലാണ് ഈ അപൂര്‍വ അനുഭവം. കുഞ്ഞിനുള്ള തീറ്റയും കൊക്കിലേന്തി മടങ്ങും വഴി വണ്ടിയിടിച്ചാണ് അച്ഛന്‍ വേഴാമ്പല്‍ മരണമടഞ്ഞത്. ചത്തുകിടക്കുന്ന കോഴിവേഴാമ്പലിന്റെ വായിലെ കായ്കനികള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. കൂടിനുള്ളില്‍ അമ്മക്കിളി കാത്തിരിക്കുമെന്ന ചിന്തയില്‍ ഏറെനേരം അലഞ്ഞ് അവര്‍ ആ കൂട് കണ്ടെത്തി. ഒറ്റത്തടി മരത്തില്‍ ഇരുപത്തിയഞ്ചടി ഉയരത്തിലുള്ള കൂട്ടിലേക്ക് മുളയേണി കെട്ടി കയറി, കൂട്ടില്‍നിന്ന് പുറത്തേക്കു നീണ്ട അമ്മവേഴാമ്പലിന്റെ കൊക്കില്‍ അത്തിപ്പഴവും ആഞ്ഞിലിപ്പഴവും നല്‍കി.
0 Comments