ഇന്ത്യൻ ആണവ പദ്ധതികളുടെ പിതാവ്.
ഇന്ത്യയെ ഒരു ആണവ ശക്തിയായി ഉയർത്താൻ അടിസ്ഥാനമിട്ട അസാമാന്യ പ്രതിഭയാണ് ഹോമി ജഹാംഗീർ ഭാഭ. ബ്രിട്ടിഷ് ഇന്ത്യയിലെ ഒരു പൗരൻ ദീർഘവീക്ഷണത്തോടെ കണ്ട സ്വപ്നങ്ങളുടെ ഫലമാണ് ആണവോർജ രംഗത്ത് ഇന്ത്യ കൈയടക്കിയ നേട്ടങ്ങൾ. ഒരു ആണവ ശാസ്ത്രജ്ഞൻ എന്നതിനേക്കാളുപരി ശാസ്ത്ര സാങ്കേതിക വിദ്യയെ രാജ്യ പുരോഗതിക്കായി വിനിയോഗിക്കാൻ ഉതകുന്ന പ്രശസ്തമായ സ്ഥാപനങ്ങളുടെ തുടക്കക്കാരൻ എന്ന നിലയിലും ഹോമി ജെ, ഭാഭ പ്രസക്തനാണ്.
അതുകൊണ്ടാണ് ‘ഇന്ത്യൻ ആണവ പദ്ധതികളുടെ പിതാവ്’ എന്ന വിശേഷണത്തിന് ഭാഭ അർഹനായത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ആണവോർജ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ പേരിലാണ് ഇന്ന് ആ കേന്ദ്രം അറിയപ്പെടുന്നത്. ഭാഭാ ആറ്റമിക് റിസർച്ച് സെന്റർ (BARC) 1909 ഒക്ടോബർ 30 ന് ബോംബെയിലെ സമ്പന്നമായ ഒരു പാഴ്സി കുടുംബത്തിലാണ് ജഹാംഗീർ ഭാഭയുടെ ജനനം.
മകനെ എൻജിനീയർ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ താൽപര്യം. എന്നാൽ കണക്കും ഊർജതന്ത്രവും പഠിക്കാനായിരുന്നു ഭാഭയ്ക്ക് താൽപര്യം. മാതാപിതാക്കളുടെ ഇഷ്ടത്തിനു വഴങ്ങി പതിനേഴാമത്തെ വയസിൽ ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽ എൻജിനീയറിങ് പഠിക്കാൻ പോയ ഭാഭ 1939 വരെ അവിടെ തുടർന്നു മെക്കാനിക്കൽ എൻജിനീയറിങ്ങും ഊർജതന്ത്രവും കണക്കുമൊക്കെ പഠിക്കാൻ മികവുകാട്ടിയ ഭാഭയ്ക്ക് ലോകോത്തര ശാസ്ത്രജ്ഞർക്കൊപ്പം ഗവേഷണം നടത്താനും അവസരം ലഭിച്ചു.
1934 ൽ കേംബ്രിജ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം പ്രമുഖ ശാസ്ത്രജ്ഞനായ ഹെയ്റ്റ്ലർക്കൊപ്പം ‘ഭാഭ ഹെയ്റ്റ്ലർ കാസ്കേഡ് തിയറി’ എന്ന ശ്രദ്ധേയമായ സിദ്ധാന്തവും അവതരിപ്പിച്ചു. 1939 ൽ ഒഴിവുകാലം ചെലവിടാൻ ഇന്ത്യയിൽ എത്തിയ ഭാഭയ്ക്ക് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ ഇംഗ്ലണ്ടിലേക്കു മടങ്ങാൻ കഴിഞ്ഞില്ല. ഇതുമൂലം അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞു. സർ സി.വി. രാമനു കീഴിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സേവനം ആരംഭിച്ച ഭാഭ പിന്നീട് ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു.
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു 1945 ൽ ജെ.ആർ.ഡി. ടാറ്റയുടെ സഹായത്തോടെ ഭാഭ തുടക്കം കുറിച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചും 1948 ൽ തുടക്കംകുറിച്ച ആറ്റമിക് എനർജി കമ്മിഷനുമൊക്കെ അദ്ദേഹത്തിന്റെ നേതൃപാടവത്തിനും ഉത്തമമായ കാഴ്ചപ്പാടിനും ഉദാഹരണങ്ങളാണ്.
1955 ലെ ഐക്യരാഷ്ട്ര ആണവോർജ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന ഭാഭയെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. സമാധാനത്തിനായി ആണവോർജത്തെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഇന്ത്യയിൽ സ്ഥാപിച്ച ആണവ റിയാക്ടറുകളിലൂടെ അദ്ദേഹം തെളിയിച്ചു അവിവാഹിതനായിരുന്ന ഭാഭ 1966 ൽ വിമാനാപകടത്തിൽ മരിക്കുന്നതുവരെ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയുടെ ഊർജ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കണ്ടു.
കാളവണ്ടി യുഗത്തിൽ ജീവിക്കുന്ന ഇന്ത്യക്കാരന് സ്വപ്നം കാണാൻ കഴിയാത്ത കാര്യമാണിതൊക്കെ എന്ന് അക്കാലത്തെ പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നതാണ് എന്നാൽ അറിവിന്റെ പിൻബലത്തോടെ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച ഭാഭയെപ്പോലുള്ള ഒരുകൂട്ടം പ്രതിഭകൾക്ക് ഇന്ത്യയെ മാറ്റിമറിക്കാൻ കഴിഞ്ഞു. ശാസ്ത്രത്തോടൊപ്പം കലകളെയും സംഗീതത്തെയും സ്നേഹിച്ചിരുന്ന ഭാഭ നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു
Father of Indian Nuclear Projects
Homi Jahangir Bhabha is an amazing person who has laid the foundation for India as a nuclear power. India's achievements in nuclear energy are the result of a civilian long-sighted dream of British India. Homi J, Bhabha is also a novice as well as a fictional science firms and scientist.
That is why Bhahha deserved the term 'Father of Indian Nuclear Projects'. The center is known for the founder of India's premier nuclear technology research center. Bhabha Atomic Research Center (BARC). Jahangir Bhabha was born on October 30, 1909 in a wealthy Parsi family in Bombay. His parents wanted me to make my son engineer. But Bhabha was interested in learning mathematics and energy.
Bhabha continued to study engineering at Cambridge University, England at the age of seventeen, for the sake of his parents' willingness to stay until 1939. Bhabha had the opportunity to study mechanical engineering and energy studies, and he could conduct research with world class scientists. He obtained his doctorate from the University of Cambridge in 1934 and introduced a notable theory of 'Bhabha Heitler Cascade Theory' with Haitler.
Bhabha, who arrived in India in 1939, was unable to return to England due to the outbreak of World War II. This helped India to use his services. Sir CV Bhabha started her service at the Indian Institute of Science, Bangalore and later played a crucial role in the development of India's science. He had the support of Prime Minister Jawaharlal Nehru.
In 1945 the JRD Examples include the Tata Institute of Fundamental Research and the Atomic Energy. Commission, which started in 1948, with the help of Tata with his leadership and the best viewpoints. Bhabha was awarded the Padma Bhushan by the President of India for the 1955 UNESCO nuclear program. He demonstrated in India nuclear reactors that he used nuclear energy for effective use of peace.
In 1945 the JRD Examples include the Tata Institute of Fundamental Research and the Atomic Energy Commission, which started in 1948, with the help of Tata with his leadership and the best viewpoints.
Bhabha was awarded the Padma Bhushan by the President of India for the 1955 UNESCO nuclear program. He demonstrated in India nuclear reactors that he used nuclear energy for effective use of peace. Bhabha, who was unmarried in 1966, could solve the limitations of India's energy crisis crisis through energetic activity till the death in a plane crash.
The Western media in the era of an Indian man living in an old karavandi ekkani was not known to be able to dream. But a group of talented actors like Bhabha, who had acted with the will of knowledge, were able to change India. Bhabha was also a great painter of science and philosophy.
0 Comments