ജിം ജോണ്‍, മനോജ് കൃഷ്ണന്‍, സജില്‍.പി, വിവേക്.പി എന്നീ സാങ്കേതിക വിദഗ്ദര്‍ ചേര്‍ന്നാണ് ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറി സ്ഥാപിച്ചത്.
കളമശ്ശേരിയിലെ കേരളാ സ്റ്റാര്‍ട് ആപ്പ് മിഷന് കീഴിലുള്ള മേക്കര്‍ വില്ലേജിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍ സാധാരണക്കാരന്റെ വലിയ പ്രശ്‌നങ്ങളിലൊന്നാണ്. പടിച്ചപണി പതിനെട്ടും നോക്കിയിട്ടും വീട്ടിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്.എങ്ങിനെയാണ് ഇത്രയും ബില്‍ വരുന്നത്? വൈദ്യുതി എവിടെയാണ് ചോര്‍ന്നു പോവുന്നത്?ഏത് ഉപകരണമാണ്ത്തെ നിയന്ത്രിക്കേണ്ടത്? ഇതൊന്നുമറിയാനാവാത്ത സാധാരണക്കാര്‍ വൈദ്യുതി ബില്ലിനെ പിടിച്ചുകെട്ടാന്‍ എന്ത് ചെയ്യും?അവിടെയാണ് ഒരു പുത്തന്‍ സാങ്കേതിക വിദ്യയുമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറി രംഗത്തെത്തിയിരിക്കുന്നത്.
ഒരു കൂട്ടം മലയാളി സാങ്കേതിക വിദഗ്ദരാണ് ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറിയുടെ അണിയറക്കാര്‍. നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തെ കുറിച്ചുള്ള വിശദമായ കണക്കുകള്‍ അറിയാന്‍ സാധിക്കുന്ന സ്മാര്‍ട് എനര്‍ജി മോണിറ്റര്‍ എന്ന ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഗ്രീനീ (Greeniee) എന്നാണ് ഇതിന്
Read More.......
0 Comments