
കടലിലെ അന്യഗ്രഹ ജീവികൾ ഡെവൺ തീരം കൈയടക്കി എന്ന അടിക്കുറിപ്പോടെയാണ് പ്രദേശവാസികൾ ഈ വസ്തുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.യഥാർത്ഥത്തിൽ ഈ വസ്തു എന്താണെന്ന്...
ആദ്യം ആർക്കും മനസിലായിരുന്നില്ല.

ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇവ ആഴക്കടലിൽ തടികളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു പറ്റിപ്പിടിച്ചു വളരുന്ന ഗൂസ് ബർണക്കിൾസ് ആണെന്നു വ്യക്തമായത്. മറ്റെല്ലാ കടൽകക്കകളേയും പോലെ ഇവയും കടലിൽ സാധാരണമാണ്. വലിയ പാറകളിലും തടിക്കഷണങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ജീവികളാണിവ. ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ ഉപയോഗിച്ച് തടിയിൽ പറ്റിപിപിടിച്ച് ചെടിയുടെ തണ്ടുകൾക്കു സമാനമായ വസ്തു നിർമിച്ചാണ് ഈ ലാർവകൾ വളരുന്നത്. തണ്ടിലൂടെയാണ് അവയ്ക്കാവശ്യമായ ആഹാരം ലഭിക്കുന്നതും. കടലിനടിയിൽ പാറകളിലും തടിയിലുമായി കൂട്ടമായാണ് ഇവ കാണപ്പെടുന്നത്... കക്കകൾ ഉൽപാദിപ്പിക്കുന്ന ഈ അപൂർവ പശ ഗവേഷകർക്കേറെ പ്രിയപ്പെട്ട വിഷയമാണ്.ലാർവകളായിരിക്കുമ്പോൾ പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കാനായി ഇവ പ്രകൃതിദത്തമായി.ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന എണ്ണ പോലുള്ള രാസസ്തുവാണിത്. ഈ പശയുപയോഗിച്ചാണ് ഇവ പാറകളിലും മറ്റു വസ്തുക്കളിലും പറ്റിപ്പിടിച്ചു വളരുന്നത്.

0 Comments