Subscribe Us

Massive School of Bunker Fish Spotted Off Long Island|ആയിരക്കണക്കിന് മത്സ്യങ്ങൾ ചേർന്ന് കടലിൽ വരച്ച മനോഹര ചിത്രം; കൗതുക ദൃശ്യം!

വ്യത്യസ്ത ആകൃതികളിൽ സംഘംചേർന്ന് ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്ന സ്റ്റാർലിങ് പക്ഷികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും  ധാരാളമായി നാം കാണാറുണ്ട്.  ആകാശത്ത് മാത്രമല്ല സമുദ്രത്തിൽ ഇത്തരം മനോഹരചിത്രം ഒരുക്കുന്ന ഒരു കൂട്ടം മത്സ്യങ്ങളുടെ വിഡിയോയാണ് ഇപ്പോൾ ന്യൂയോർക്കിൽ നിന്നും പുറത്തുവരുന്നത്.  ലോങ് ഐലൻഡിനു സമീപത്തായാണ് തെളിഞ്ഞു കിടക്കുന്ന സമുദ്രജലത്തിൽ ലക്ഷകണക്കിന് ബങ്കർ ഫിഷുകൾ ചേർന്ന് വിസ്മക്കാഴ്ചയൊരുക്കിയത്.

കൂട്ടമായി നീങ്ങുന്ന മത്സ്യങ്ങളെ കണ്ടാൽ ഒറ്റനോട്ടത്തിൽ കടും ചാരനിറം തെളിഞ്ഞ വെള്ളത്തിൽ പടരുന്ന കാഴ്ചയായേ തോന്നൂ . ഒന്നിനോടൊന്ന് ചേർന്ന രീതിയിൽ വ്യത്യസ്ത രൂപങ്ങളിലാണ് അവ മുന്നോട്ടുനീങ്ങുന്നത്. ചാരനിറവും വെള്ളി നിറവും ഇടകലർന്ന ഇവയുടെ ശരീരത്തിൽ സൂര്യപ്രകാശമേറ്റ് പ്രതിഫലിക്കുമ്പോൾ അവ കൂട്ടമായി തിളങ്ങുന്ന കാഴ്ചയും കാണാം. ജൊവാന സ്‌റ്റീഡിൽ എന്ന വനിത ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ  ഡ്രോൺ ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യമാണിത്. ജൊവാന യൂട്യൂബിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

ശൈത്യകാലമെത്തുന്നതോടെ  നോർത്ത് അമേരിക്കയിൽ നിന്നും  തെക്കൻ പ്രദേശങ്ങളിലേക്ക് കൂട്ടമായി ദേശാടനം നടത്തുന്നവയാണ്  മെനാഡൻ അഥവാ ബങ്കർ ഫിഷുകൾ. നോർത്ത് അമേരിക്കയിൽ ചൂടുകാലം തുടങ്ങുമ്പോൾ അവ തിരികെ മടങ്ങുകയും ചെയ്യും. ഡോൾഫിനുകൾ, ഹംപ്ബാക്ക് തിമിംഗലങ്ങൾ, സ്രാവുകൾ , ബ്ലൂ ഫിഷുകൾ തുടങ്ങി  ബങ്കർ ഫിഷുകളെ ഭക്ഷണമാക്കി ജീവിക്കുന്ന മത്സ്യ വർഗങ്ങൾ നിരവധിയാണ്. സാധാരണയായി മനുഷ്യർ നേരിട്ട് ഭക്ഷണമാക്കാറില്ലെങ്കിലും മീനെണ്ണ ഉല്പാദിപ്പിക്കുന്നതിനായി ഇവയെ ആശ്രയിച്ചു വരുന്നു. പോഷകാംശം ഏറെയുള്ള ഇവയുടെ മാംസം വളങ്ങളുടെയും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെയും നിർമാണത്തിൽ പ്രധാനമാണ്. ഇത് കണക്കിലെടുത്ത് കടലിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യമെന്നാണ് സമുദ്രജീവി സംരക്ഷകർ ബങ്കർ ഫിഷുകൾക്ക് നൽകിയിരിക്കുന്ന  വിളിപ്പേര് 

We see a lot of pictures and scenes of starlings in different shapes and sizes in the sky. A video of a group of fish preparing such a beautiful picture not only in the sky but also in the sea is now coming out of New York. Hundreds of thousands of bunker fish thronged the clear seas near Long Island.

At first glance it looks like a swarm of fish moving in clear gray water. They move forward in different forms, intertwined with each other. Their body is a mixture of gray and silver and can be seen glowing en masse when reflected by sunlight. This is a video taken a few days ago by a woman named Joanna Steele using her drone camera. The video, which Joanna shared on YouTube, has already been viewed by thousands.

Menaden or bunker fish migrate en masse from North America to southern areas during the winter. They will return when the summer begins in North America. There are many species of fish that feed on bunker fish, including dolphins, humpback whales, sharks and bluefish. Humans do not normally feed directly but rely on them to produce fish oil. Their meat is rich in nutrients and is important in the manufacture of fertilizers and cosmetics. In view of this, marine conservationists have dubbed bunker fish the most important fish in the ocean.

Post a Comment

0 Comments

CLOSE ADS


CLOSE ADS