Subscribe Us

They watch from the sky; Come out on the 25th with the mysterious X file?ആകാശത്തുനിന്ന് അവർ നിരീക്ഷിക്കുന്നു; 25ന് പുറത്തുവരിക അതിനിഗൂഢ എക്സ് ഫയലോ?

2013ലെ തണുപ്പുകാലം. റഷ്യയിലെ വ്ലാദിവോസ്ടോക് ഗ്രാമത്തിലെ ദിമിത്രി എന്ന കർഷകൻ നെരിപ്പോടിൽ കൽക്കരി നിറയ്ക്കുന്നതിനിടയിൽ ഒരു തിളക്കം കണ്ടു. വിലപിടിപ്പുള്ളതെന്തെങ്കിലും ആകുമെന്ന സന്തോഷത്തോടെ നോക്കുമ്പോൾ ലോഹംപോലെ എന്തോ ഒന്ന്. നാട്ടിൽ അത്യാവശ്യം ശാസ്ത്രബോധമുള്ള ആളിനരികിലേക്കോടി. തിരിച്ചും മറിച്ചും പരിശോധിച്ചിട്ടും ഏതോ യന്ത്രഭാഗമെന്നല്ലാതെ അയാൾക്കും അതെന്തെന്നു മനസ്സിലായില്ല. ചെർണോഗൊരോഡ്സ്കി എന്ന ഖനിയിൽനിന്നു വരുന്നതാണ് ഗ്രാമത്തിലെ കൽക്കരി. ഭൂമിയുടെ ആഴങ്ങളിൽനിന്നു കുഴിച്ചെടുക്കുന്ന കൽക്കരിയിൽ ലോഹഭാഗം വരുന്നതിൽ എന്തോ ഒന്നില്ലേ? അയാൾ ആലോചിച്ചു.

റഷ്യയിൽ കൽക്കരിയിൽ കണ്ടെത്തിയ അലൂമിനിയം കഷ്ണം.
റഷ്യയിൽ കൽക്കരിയിൽ കണ്ടെത്തിയ അലൂമിനിയം കഷ്ണം.

ദിമിത്രി, അയാളുടെ നിർബന്ധപ്രകാരം അത് അധികൃതരെ ഏൽപ്പിച്ചു. എക്സ്റേ പരിശോധനയിൽ അത് ഏറെക്കുറെ ശുദ്ധമായ അലൂമിനിയം ആണെന്നു വ്യക്തമായി. കൃത്യമായി പറഞ്ഞാൽ 98% അലുമിനിയവും 2% മഗ്നീഷ്യവും. കൂടുതൽ പരിശോധനയ്ക്കായി കാർബൺ ഡേറ്റിങ് നടത്താൻ തീരുമാനിച്ചതോടെ അന്വേഷണം അവിടെ നിന്നു. ഇപ്പോൾ ഇതാ, 8 വർഷങ്ങൾക്കുശേഷം എല്ലാവരെയും ഞെട്ടിച്ച് പരിശോധനാഫലം പുറത്തുവന്നിരിക്കുന്നു! 30 കോടി വർഷം പഴക്കമുള്ളതായിരുന്നത്രേ ആ ലോഹത്തുണ്ട്. എന്നുവച്ചാൽ, ഭൂമിയിൽ ദിനോസറുകൾ പിറക്കുന്നതിനുമുൻപുള്ള കാലത്തേത്.

മനുഷ്യൻ അലൂമിനിയം ഉപയോഗിക്കാൻ തുടങ്ങിയത് 1825ൽ മാത്രമാണ്. പിന്നെങ്ങനെ 30 കോടി വർഷം മുൻപ് ഇതു ഭൂമിയിലുണ്ടായി. വേർതിരിച്ചെടുത്ത ശുദ്ധമായ അലൂമിനിയമായതിനാൽ മണ്ണിൽനിന്നോ ബഹിരാകാശത്തുനിന്നെത്തുന്ന ഉൽക്കകളിൽനിന്നോ ഉണ്ടായതല്ലെന്നുറപ്പ്. പിന്നെ? അതൊരു വലിയ ചോദ്യമായിരുന്നു. ഭൂമി സന്ദർശിച്ച അന്യഗ്രഹ ജീവികളുടെ വാഹനത്തിന്റെ ഭാഗമായിക്കൂടേ എന്ന ആലോചനയിലേക്കായിരുന്നു അതിന്റെ സഞ്ചാരം.

മനുഷ്യരേക്കാൾ വികാസം പ്രാപിച്ച ഒരു കൂട്ടർ, ലോഹങ്ങളുടെ ഉപയോഗവും മറ്റും പഠിച്ചുവച്ചിരുന്ന കൂട്ടർ, 30 കോടി വർഷത്തിനു മുൻപൊരിക്കൽ ഭൂമി സന്ദർശിച്ചുമടങ്ങുമ്പോൾ ഉപേക്ഷിച്ചുപോയത്. അന്യഗ്രഹ ജീവികളും പറക്കുംതളികകളും ഉൾപ്പെടെയുള്ള അജ്ഞാതവസ്തുക്കളെപ്പറ്റി തങ്ങൾ ശേഖരിച്ച വിവരങ്ങളെല്ലാം യുഎസ് ഈ മാസം 25ന് പുറത്തുവിടാനിരിക്കെ ഈ ആലോചനയ്ക്കു പ്രസക്തിയേറുന്നു. യുഎസ് കോൺഗ്രസ് ഇന്റലിജൻസ് മേധാവിയോടു നിർദേശിച്ചതനുസരിച്ചാണ് പെന്റഗണിനു കീഴിലെ യുഎപി ടാസ്‌ക് ഫോഴ്സ് രേഖകൾ പുറത്തുവിടുക.

തനിച്ചാണോ നാം?

പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ടാവും. ആകാശങ്ങൾക്കപ്പുറത്തേക്കു നീണ്ട നോട്ടം ഭാവനയുടെ അനന്തസാധ്യതകൾ നിരത്തി. ഇതിഹാസങ്ങളും പുരാണങ്ങളും പോലും ഇവ ചർച്ച ചെയ്തു. കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ ഈ പ്രപഞ്ചത്തിൽ ഒരിക്കലും ഭൂമിയിൽ മാത്രമായിരിക്കില്ല ജീവൻ എന്ന വാദത്തിനു പിന്തുണയേറെയാണ്. സൗരയൂഥത്തിന്റെ ഒരുകോണിലിരുന്നു മനുഷ്യനു കാണാവുന്ന കാഴ്ചയ്ക്കു പരിമിതിയുണ്ട്. അതു മറികടക്കാനാണല്ലോ ബഹിരാകാശത്തേക്കുകൂടി നാം അന്വേഷണം വ്യാപിപ്പിച്ചത്.

യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ട പറക്കംതളികളുടേതെന്നു സംശയിക്കുന്ന ചിത്രങ്ങൾ. 2020ലാണ് ഇവ പുറത്തുവന്നത്. ചിത്രം: Handout / DoD / AFP.

 

ഇതിനിടെ, ഓക്സിജനും വെള്ളവുമൊക്കെയുള്ളിടത്തേ ജീവനുണ്ടാവൂ എന്ന വാദത്തെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇതൊന്നുമില്ലാത്ത മറ്റൊരു പരിസ്ഥിതിയിൽ മറ്റൊരുതരം ജീവൻ ഉണ്ടായിക്കൂടേ എന്ന ചോദ്യത്തിനു യുക്തിയുടെ പിൻബലമുണ്ട്. മനുഷ്യരെപ്പോലെയുള്ള ജീവികളെ തേടാതെ, ഏതെങ്കിലും തരത്തിലുള്ള ജീവനാണ് അന്വേഷിക്കേണ്ടതെന്നും ഈ വാദക്കാർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിൽതന്നെ പലതരം ജീവികൾക്കും പലതരം കാഴ്ചകളാണ്. അപ്പോൾ മനുഷ്യരുടെ കാഴ്ചയിൽ തെളിയാത്ത രൂപങ്ങളാണ് അന്യഗ്രഹജീവികളെങ്കിലോ? അങ്ങനെയും ചില ചിന്തകളുണ്ട്. എന്തായാലും ഇത്തരം ചിന്തകൾക്കെല്ലാം വെള്ളവും വളവും നൽകാൻ പോകുന്നവയാണ് 25ന് ഉണ്ടാകാനിരിക്കുന്ന വെളിപ്പെടുത്തലുകൾ എന്നാണു പൊതുവേ കരുതപ്പെടുന്നത്.

മനുഷ്യനു മനസ്സിലാകാത്ത ആകാശത്തെ അജ്ഞാതവസ്തുക്കളെപ്പറ്റി (അൺ ഐഡന്റിഫൈഡ് ഫ്ലയിങ് ഓബ്ജെക്ട്സ്-UFO) ഔദ്യോഗികതലത്തിൽ ശേഖരിച്ച വിവരങ്ങൾ പലരാജ്യങ്ങളിൽനിന്നും ഇതിനകം ചോർന്നുകിട്ടിയിട്ടുണ്ട്. യുഎസ് വ്യോമസേന പറക്കും തളികകളെക്കുറിച്ച് 1947നും 1969നുമിടയിൽ നൽകിയ 1.3 ലക്ഷം പേജ് വരുന്ന രേഖകൾ 2016ൽ ജോൺ ഗ്രീൻവാൽഡ് ജൂനിയർ എന്നയാൾ പുറത്തുവിട്ടിരുന്നു. പറക്കും തളികകളുടെ ചിത്രങ്ങൾ എങ്ങനെ എടുക്കണമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി സിഐഎ നൽകിയ നിർദേശങ്ങളും ഇതിനുപിന്നാലെ വെളിച്ചത്തുവന്നു. സിഐഎയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്: ‘ഒരു കാര്യം തീർച്ച. നമ്മൾ ആകാശത്തുനിന്ന് സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നു.’

‘എല്ലാം തുറന്നു പറയാൻ പറ്റില്ല’

യുഎസിൽ പുതുതായി സ്ഥാനമേല്‍ക്കുന്ന പ്രസിഡന്‍റിന് അതീവ രഹസ്യമായി പഴയ പ്രസിഡന്‍റ് കൈമാറുന്ന ‘എക്സ് ഫയല്‍’ എന്നറിയപ്പെടുന്ന രേഖകളിൽ പറക്കുംതളികകളെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങളുണ്ടെന്നാണു കരുതപ്പെടുന്നത്. ഇതേപ്പറ്റി ആദ്യമായി തുറന്നു സംസാരിച്ചത് മുന്‍ പ്രസിഡന്റെ ബറാക്ക് ഒബാമയാണ്. അടുത്തകാലത്ത്, ഒരു ടിവി പരിപാടിയിൽ, പറക്കും തളികകളെ കുറിച്ച് യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് താങ്കൾക്ക് എന്തൊക്കെ അറിയാമായിരുന്നു എന്ന ചോദ്യത്തിന് എല്ലാം തനിക്ക് തുറന്നു പറയാൻ കഴിയില്ല എന്നായിരുന്നു ഒബാമയുടെ മറുപടി. ‘നമ്മുടെ ആകാശത്ത് ചിലതുണ്ട്. അതിന്റെ ചില ദൃശ്യങ്ങളും നമ്മളുടെ കയ്യിലുണ്ട്. അത് എന്താണെന്ന് നമുക്ക് വ്യക്തമാകുന്നില്ല. അവയുടെ ചലനങ്ങൾ, സഞ്ചാരപാത. അതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല’-ഒബാമ പറഞ്ഞു.

അന്യഗ്രഹജീവികൾ ഉണ്ടെന്നും ഇവയുമായി ഭൂമിയിൽനിന്ന് ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസി‍ഡന്റ് ട്രംപിന് ഇതിനെപ്പറ്റി വ്യക്തമായി അറിയാമെന്നും ഇസ്രയേലിലെ മുൻ സുരക്ഷാ സേനാ മേധാവി ഹെയിം ഇഷെദും 3 വർഷം മുൻപു വെളിപ്പെടുത്തിയിരുന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബഹിരാകാശ ഡയറക്ടറേറ്റിന്റെ മുൻ മേധാവികൂടിയായ ഹെയിം ഇഷെദ് ഇസ്രയേൽ പത്രമായ യെദിയത്ത് അഹാരോനോട്ടിനു 2017ൽ നൽകിയ അഭിമുഖത്തിലാണ് മനുഷ്യരും അന്യഗ്രഹജീവികളും തമ്മിൽ സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ടെന്ന നടുക്കുന്ന വിവരം പുറത്തുവിട്ടത്.

ചൊവ്വാ ഗ്രഹത്തിന്റെ ആഴങ്ങളിലാണ് അന്യഗ്രഹ ജീവികളുടെ താവളം ഉള്ളതെന്നും അവിടെ യുഎസ് ബഹിരാകാശ യാത്രികരും അന്യഗ്രഹ ജീവികളുടെ പ്രതിനിധികളും ചേർന്നാണു പരീക്ഷണങ്ങൾ നടത്താൻ കരാർ ഒപ്പിട്ടതെന്നും പറഞ്ഞ അദ്ദേഹം മനുഷ്യസമൂഹം ഈ വാർത്ത സ്വീകരിക്കാൻ മാനസികമായി തയാറായിട്ടില്ലാത്തിനാലാണ് ഇതു പുറത്തുവിടാത്തതെന്നും വെളിപ്പെടുത്തി. ഗൂഗിള്‍ മാപ്പില്‍നിന്നു പോലും മറച്ചുവച്ചിരിക്കുന്ന, യുഎസ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഏരിയ 51 എന്ന പ്രദേശത്താണ് തളികയുടെ രഹസ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നു കരുതുന്നവരുമുണ്ട്. മനുഷ്യനറിയാവുന്ന സാങ്കേതികവിദ്യകൾക്കു വിശദീകരിക്കാനാവാത്ത പറക്കുംതളികകളുടെ ഒട്ടേറെ വിഡിയോകൾ യുഎസ് സേനയുടെ കൈവശമുണ്ടെന്ന് അമേരിക്കയിലെ മുൻ നാഷനൽ ഇന്റലിജന്റ്‍്സ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

പണ്ടേ തുടങ്ങിയ പഠനം

യുഎസ് പൈലറ്റ് ആയിരുന്ന കെന്നത്ത് അർനോൾഡ് 1947 ജൂൺ 24 നു അദ്ഭുതകരമായ കാഴ്ച വെളിപ്പെടുത്തിയതു മുതലാണ് പറക്കും തളികകൾ (Flying Saucer) സമൂഹത്തിൽ ചർച്ചാവിഷയമാകുന്നത്. ഇവ അന്യഗ്രഹവാസികളുടെ വാഹനങ്ങളാണെന്നാണു പൊതുവെ കരുതപ്പെടുന്നത്. വാസ്തവത്തിൽ, അപരിചിത പറക്കും വസ്തുക്കളിലെ ഒരു വിഭാഗത്തെ മാത്രമാണു പറക്കും തളികകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇവ പിരമിഡ് പോലെയും മുട്ടരൂപത്തിലും ത്രികോണാകൃതിയിലുമൊക്കെയുണ്ടെന്ന് ദൃക്സാക്ഷികളുടെ റിപ്പോർട്ടുകൾ അടയാളപ്പെടുത്തുന്നു.

ഹിസ്റ്ററി ചാനൽ ‘പ്രോജക്ട് ബ്ലൂ ബുക്കിനെ’ ആസ്പദമാക്കി അതേ പേരിൽ പുറത്തിറക്കിയ ടിവി സീരീസിൽനിന്ന്

 

ഹിസ്റ്ററി ചാനൽ ‘പ്രോജക്ട് ബ്ലൂ ബുക്കിനെ’ ആസ്പദമാക്കി അതേ പേരിൽ പുറത്തിറക്കിയ ടിവി സീരീസിൽനിന്ന്.

പറക്കുംതളികകള്‍ക്കു സമാനമായ വസ്തുക്കളുടെ തുടർച്ചയായ സാന്നിധ്യം 1949ൽ യുഎസ് സൈനിക കേന്ദ്രങ്ങളിലെ റഡാറുകൾ പിടിച്ചെടുത്തതോടെ സമഗ്രാന്വേഷണത്തിനായി ഡോ. അലൻ ഹീനക്ക് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിക്കപ്പെട്ടു. ‘പ്രോജക്റ്റ് ബ്ലൂ ബുക്ക്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പഠനം 1465 പേജുള്ള റിപ്പോർട്ടാണു നൽകിയത്. പറക്കുംതളികകൾ യാഥാർഥ്യമാണ്. എന്നാൽ ഇതേപ്പറ്റി കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമാണ് എന്നു പറഞ്ഞാണു റിപ്പോർട്ട് അവസാനിപ്പിച്ചിരിക്കുന്നത്.

ലൂയിസ് ലൂ എലിസോൺഡോ. ചിത്രം: ഹിസ്റ്ററി ചാനൽ

 

1959ൽ യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ സ്ഥാപിതമായ ശേഷം ധാരാളം പൈലറ്റുമാരും ബഹിരാകാശ സഞ്ചാരികളും പറക്കുംതളികകൾ കണ്ടതായി സൂചനയുണ്ടെങ്കിലും ഉന്നതങ്ങളിൽനിന്നുള്ള വിലക്കു കാരണം അവർ ഇതു രഹസ്യമാക്കിവച്ചു. 1962 മേയിൽ ജോസഫ് വാക്കർ എന്ന പൈലറ്റ്, എക്സ് 15 എന്ന തന്റെ വിമാനത്തെ പറക്കുംതളിക പിന്തുടർന്നെന്നും താനതു ക്യാമറയിൽ പകർത്തിയെന്നും പരസ്യമായി അവകാശപ്പെട്ടെങ്കിലും നാസ ആ ഫിലിം പിടിച്ചുവച്ചു. അതേ വർഷംതന്നെ മറ്റൊരു എക്സ് 15 പൈലറ്റും സമാനമായ അവകാശവാദം ഉന്നയിച്ചു.

‘ബഹിരാകാശത്ത് ഞങ്ങൾ തനിച്ചല്ലായിരുന്നു...’

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്ത ധാരാളം പൈലറ്റുമാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ പിന്തുടർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികരും ഇതേപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. യുഎസ് ബഹിരാകാശ യാത്രികനായ സ്‌കോട്ട്കാർപ്പസ്തർ പറഞ്ഞത് ബഹിരാകാശ യാത്രയിൽ തങ്ങൾ തനിച്ചല്ലായിരുന്നു എന്നും അന്യഗ്രഹജീവികളുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു എന്നുമാണ്. ബഹിരാകാശ സഞ്ചാരി ആയിരുന്ന കൊളോണൽ ഗോർസൻ കൂപ്പർ, 1985ൽ ഐക്യരാഷ്ട്ര സംഘടനയുടെ ഒരു സമ്മേളനത്തിൽ ഇക്കാര്യം തുറന്നുപറയുകയുണ്ടായി. മനുഷ്യരേക്കാൾ സാങ്കേതികവിദ്യയിൽ മുന്നിട്ടു നിൽക്കുന്നവരാണ് അന്യഗ്രഹജീവികൾ എന്നും അതിനാൽ അതേക്കുറിച്ചു പഠിക്കാൻ ഉന്നത നിലവാരത്തിലുള്ള ഒരു ശാസ്ത്ര സംഘം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൂയിസ് ലൂ എലിസോൺഡോ. ചിത്രം: ഹിസ്റ്ററി ചാനൽ

സത്യത്തിൽ, പുറമെ നിരസിച്ചപ്പോഴും പെന്റഗൺ ഈ പ്രതിഭാസങ്ങളെ കുറിച്ച് അതീവ രഹസ്യമായി പഠിക്കുന്നുണ്ടായിരുന്നു. അതിനായി അഡ്വാൻസ്ഡ് ഏറോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം (AATIP) എന്നൊരു വിഭാഗംതന്നെ സൃഷ്ടിച്ചു. പക്ഷേ, അതിന്റെ തലവനായിരുന്ന ലൂയിസ് ലൂ എലിസോൺഡോ പുറത്തറിയാത്ത ഏതൊക്കെയോ കാരണങ്ങളാൽ രാജിവച്ചിറങ്ങി. ‘സിക്‌സ്റ്റി മിനിറ്റ്സ്’ എന്ന പ്രസിദ്ധ ടെലിവിഷൻ പരിപാടിയിൽ അദ്ദേഹം സുപ്രധാനമായ ചില വെളിപ്പെടുത്തൽ പിന്നീടു നടത്തുകയുണ്ടായി. പറക്കും തളികകൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും അവയുടെ സാമീപ്യം പലപ്പോഴും യുഎസിന്റെ തന്ത്രപ്രധാനമായ നാവികസേനാ വിന്യാസങ്ങൾക്കടുത്താണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറിൽ 20,000 കിലോമീറ്ററിലേറെ വേഗമുള്ളതാണ് പറക്കുംതളികകൾ എന്നും മനുഷ്യനിർമിത റോക്കറ്റുകൾക്കോ വിമാനങ്ങൾക്കോ ഇന്നുവരെ സാധ്യമാകാത്ത ഒട്ടേറെ സംവിധാനങ്ങൾ ഉള്ളവയാണ് അവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലത്തിലും വായുവിലും ശൂന്യാകാശത്തും ഒരുപോലെ സഞ്ചരിക്കാനുള്ള കഴിവ്, ഭൂഗുരുത്വബലത്തിനെതിരെ അനായാസം ചലിക്കാനുള്ള കഴിവ്, പ്രകടമായ പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ അഭാവം എന്നിവയാണ് പറക്കും തളികകളിൽ പൊതുവായി കാണാൻ കഴിഞ്ഞതെന്ന് ലൂയി എലിസോൺഡോ വെളിപ്പെടുത്തുന്നു. പറക്കും തളികയ്ക്കു പിന്നാലെ പാഞ്ഞ് എൺതിലേറെ വിമാനങ്ങൾ പലരാജ്യങ്ങളിലായി തകർന്നിട്ടുണ്ടെന്നാണു കണക്ക്.

1957ൽ ‘യൂഫോളജിക്ക് ഒരു ആമുഖം’ എന്ന ലേഖനത്തിൽ ഐവാൻ ടി സാൻഡേഴ്സനാണ് ആദ്യമായി ‘യൂഫോളജി’ എന്ന പദം ഉപയോഗിച്ചത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ചാരവിമാനങ്ങളാണു പറക്കും തളികകൾ എന്നായിരുന്നു ആദ്യകാലത്ത് യുഎസ് പേടിച്ചത്. അവയെപ്പറ്റി പഠിക്കാൻ ഇറങ്ങിത്തിരിച്ചതും അതുകൊണ്ടുതന്നെ. എന്നാൽ ഇവയ്ക്കു സോവിയറ്റ് യൂണിയനുമായോ ഏതെങ്കിലും ശത്രുരാജ്യവുമായോ ബന്ധമില്ലെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും കണ്ട് പഠനം അവസാനിപ്പിക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ എഡ്വേർഡ് കോൺ‍ഡന്റെ നേതൃത്വത്തിൽ നടന്ന പഠനം തുടരേണ്ടതില്ലെന്ന് 1969ൽ യുഎസ് സർക്കാർ നിർദേശിച്ചു.

അവിശ്വസനീയ വേഗത്തിൽ പാഞ്ഞ തളിക!

ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും പറക്കും തളികകളെപ്പറ്റി പഠനം നടത്തിയിട്ടുണ്ട്. 1566ൽ സ്വിറ്റ്സർലൻഡിലെ ബേസൽ മേഖലയിൽ ആകാശത്ത് പലനിറ വെളിച്ചങ്ങൾ മിന്നിമറഞ്ഞതിനെപ്പറ്റി രേഖകളുണ്ട്. 15,16 നൂറ്റാണ്ടുകളിൽ പലതവണ ഇത്തരം അദ്ഭുതങ്ങൾ രേഖപ്പെടുത്തി. അവിശ്വസനീയ വേഗത്തിൽ തളികപോലൊന്ന് പ്രകാശം പരത്തി ആകാശത്തുകൂടി പാഞ്ഞുപോകുന്നത് ഒരു കർഷകൻ കണ്ടതായി 1878 ജനുവരി 25ന് ഡെൻഷൻ ഡെയ്‌ലി ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1916ൽ പറക്കുംതളിക കണ്ട 1526 കേസുകൾ യുഎസിൽ റിപ്പോർട്ട് ചെയ്തു. 1926ൽ രണ്ടു പൈലറ്റുകൾ തങ്ങൾ കണ്ട കാഴ്ചകളെപ്പറ്റി കൃത്യമായ വിവരണം നൽകിയതും ഔദ്യോഗികമായി രേഖപ്പെടുത്തി. 1946 ആയപ്പോഴേക്കും ഇത്തരം കേസുകൾ രണ്ടായിരത്തിൽ ഏറെയായി.

1990കളില്‍ ബ്രിട്ടനിൽ പുറത്തുവന്ന യുഎഫ്ഒയുടേതെന്നു കരുതുന്ന ചിത്രം.

 

1990കളില്‍ ബ്രിട്ടനിൽ പുറത്തുവന്ന യുഎഫ്ഒയുടേതെന്നു കരുതുന്ന ചിത്രം.

ബ്രിട്ടനിൽ 2008 മേയ് 14ന് പറക്കും തളികകളെസംബന്ധിച്ച് സർക്കാരിനു ലഭിച്ച 200 കേസുകളുടെ റിപ്പോർട്ട് പൊതുജനങ്ങൾക്കു മുൻപാകെ വച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് റോയൽ എയർഫോഴ്സ് വിമാനത്തെ പിൻതുടർന്ന പറക്കുംതളികയുടെ വിവരങ്ങൾ പുറത്തറിയിക്കുന്നത് അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ വിലക്കിയതു സംബന്ധിച്ച രേഖകൾ 2010 ഓഗസ്റ്റ് 5നു പുറത്തുവന്നു. ജനങ്ങൾ പരിഭ്രാന്തരാകും എന്നതിനാലായിരുന്നു ഈ വിലക്കത്രേ. അന്നു വിമാനം പറത്തിയ പൈലറ്റിന്റെ ചെറുമകൻ മുത്തശ്ശന്റെ സാഹസവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് അഭ്യർഥിച്ച് 1999ൽ സർക്കാരിനെ സമീപിച്ചു. തുടർന്നു നൽകിയ 5000 പേജ് റിപ്പോർട്ട് നാഷനൽ ആർക്കൈവ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. യുറഗ്വായിൽ 1989ൽ യുഎഫ്ഒ കേസുകളുടെ അന്വേഷണം ആരംഭിച്ചിരുന്നു. 2100 കേസുകളാണ് അവർ പരിശോധിച്ചത്.

തളികകളിൽ ‘വിളമ്പിയ’ കഥ

1908ൽ സൈബീരിയയിലുണ്ടായ മഹാ സ്‌ഫോടനം പറക്കും തളിക പൊട്ടിത്തെറിച്ചുണ്ടായതാണെന്നാണ് പലരും കരുതുന്നത്. അതിനു തൊട്ടു മുൻപ് തെക്കൻ റഷ്യയിലും ചൈനയിലുമുള്ള ധാരാളം ആളുകൾ മിന്നിത്തിളങ്ങുന്ന ഭീകരമായ ഒരു തളിക ആകാശത്തുകൂടി തെന്നി നീങ്ങുന്നതു കണ്ടിരുന്നത്രേ. പുലർച്ചെ 7.17ന് മഹാ സ്‌ഫോടനം ഉണ്ടായി. 250 മൈലുകൾ അകലെ വരെ മിന്നലും ഇടിമുഴക്കവും അനുഭവപ്പെട്ടു. 350 മൈൽ ചുറ്റളവിൽ ഭൂകമ്പവും ചുഴലിക്കാറ്റും ഉണ്ടായി. പൈൻ മരങ്ങളും മറ്റും പിഴുതെറിയപ്പെട്ടു. 1500ൽ ഏറെ റെയിൻ ഡിയറുകൾ കൊല്ലപ്പെട്ടു. ആഘാതത്തിരകൾ രണ്ടുതവണ ഭൂഗോളത്തെ ചുറ്റിയതായി കണ്ടെത്തി. മണ്ണിൽ ചില പ്രത്യേക ലോഹത്തരികൾ കാണപ്പെട്ടു. 37 വർഷങ്ങൾക്കുശേഷം ഹിരോഷിമയിൽ നടത്തിയ സ്‌ഫോടനത്തേക്കാൾ 1500 ഇരട്ടി ശക്തിയുള്ള സ്‌ഫോടനമാണിവിടെ സംഭവിച്ചതെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

സൈബീരിയയിലുണ്ടായ സ്ഫോടനത്തിൽ പൈൻ മരങ്ങൾ കടപുഴകിയ നിലയില്‍

 

സൈബീരിയയിലുണ്ടായ സ്ഫോടനത്തിൽ പൈൻ മരങ്ങൾ കടപുഴകിയ നിലയില്‍.

അന്യഗ്രഹ ജീവികൾ തങ്ങളുടെ വാഹനം തകരാറായപ്പോൾ സൈബീരിയ പോലുള്ള വിജന പ്രദേശത്തേക്കു മാറ്റി അവിടെ വച്ചു സ്‌ഫോടനം നടത്തി എന്നാണ് കരുതപ്പെടുന്നത്.
അന്യഗ്രഹജീവികളെ അടുത്തുകണ്ടു എന്നവകാശപ്പെടുന്ന കുറെപ്പേരുണ്ട് ലോകത്ത്. അവരിൽ രണ്ടുപേരാണ് അമേരിയ പാറ്റ് പരിനലോയും ജാനറ്റും. തങ്ങളെ പേടകത്തിനുള്ളിലേക്കു തട്ടിക്കൊണ്ടുപോയശേഷം അന്യഗ്രഹജീവികൾ ശരീരത്തിനുള്ളിൽ എന്തോ ഘടിപ്പിച്ചെന്നായിരുന്നു ഇവരുടെ വാദം. രണ്ടും വ്യത്യസ്ത സംഭവങ്ങൾ ആയിട്ടും ഇരുവരുടെയും വിവരണങ്ങൾ ഏറെക്കുറെ ഒരുപോലെയായിരുന്നു. എക്‌സ്‌റേ പരിശോധനയിൽ ഇവർ പറഞ്ഞതു സത്യമാണെന്നു പിന്നീടു തെളിഞ്ഞു.

ഡോക്ടർ റോഗർ ലീനിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പരിനീലിയയുടെ കയ്യിൽ നിന്നും കാന്തശക്തിയുള്ള 1 മില്ലിമീറ്റർ നീളവും 2 മില്ലി മീറ്റർ വീതിയും ഉള്ള കറുത്ത വസ്തുവും ജാനറ്റിന്റെ കാലിൽനിന്ന് ഒന്നര മില്ലിമീറ്റർ വരുന്ന ത്രികോണാകൃതിയിലുള്ള ഒരു വസ്തുവും പുറത്തെടുത്തു. മുറിക്കാനോ പൊട്ടിക്കാനോ കഴിയാത്ത അവയെ ശരീരത്തിലെ ഞരമ്പുകളിലേക്ക് യോജിപ്പിച്ചിരുന്നു എന്നതും അവിശ്വസനീയമായി തോന്നി. ഫ്യൂസ്റ്റൺ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ ഈ വസ്തുക്കൾ 13 വ്യത്യസ്ത ലോഹങ്ങളുടെ സങ്കരമാണ് എന്നു കണ്ടെത്തി. ഇത് അഭൗമികമായ വസ്തുക്കളാണെന്നും ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു. ആ വർഷം തന്നെ 12 ഓളം പേരിൽനിന്ന് സമാന വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

1957ൽ ന്യൂ മെക്സിക്കോയിൽനിന്നു പകർത്തിയ യുഎഫ്ഒയുടേതെന്നു കരുതുന്ന ചിത്രം

 

പറക്കും തളികകൾ കണ്ട സംഭവങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടത് വിദേശങ്ങളിലാണെങ്കിലും ഇന്ത്യയുടെ ആകാശത്തും അജ്ഞാതയാനങ്ങളെ കണ്ട സംഭവങ്ങളുണ്ട്. എങ്കിലും കാര്യമായ യുഎഫ്ഒ ഗവേഷണങ്ങൾ ഇവിടെ നടന്നില്ല. 1951 മാർച്ച് 15ന് ന്യൂഡൽഹി ഫ്ലയിങ് ക്ലബ്ബിലെ അംഗങ്ങൾ സിഗരറ്റ് രൂപത്തിലുള്ള ഒരു വാഹനം ആകാശത്തു കണ്ടതായി റിപ്പോർട്ടുണ്ട്. 1957ൽ ബിഹാറിലെ ചില ഗ്രാമീണർ മോട്ടർ എൻജിൻ പോലുള്ള വസ്തു വട്ടമിട്ടു പറക്കുന്നതു കണ്ടതായി രേഖയുണ്ട്. 2007 ഒക്ടോബർ 29ന് കൊൽക്കത്തയുടെ ആകാശത്ത് വെളുപ്പിനു മൂന്നരയ്ക്കും ആറരയ്ക്കുമിടയിൽ വളരെ വേഗം പറക്കുന്ന വസ്തു കണ്ടെത്തി.

ആദ്യം അതു തിളങ്ങുന്ന ഗോളാകൃതിയിലായിരുന്നെങ്കിലും പിന്നീട് ത്രികോണരൂപം കൈക്കൊള്ളുകയും ഒടുവിൽ നേർേരഖയായി മാറുകയും ചെയ്തത്രേ. 2013 ജൂൺ 20നു ചെന്നൈ മൊഗപ്പിയർ, ഒക്ടോബറിൽ ലഡാഖ് എന്നിവിടങ്ങളിലും 2014 ജൂലൈ 23ന് ലക്നൗവിലെ രാജാജിപുരത്തും ഒക്ടോബർ ആദ്യവാരം പുണെയ്ക്കടുത്തും പറക്കുംതളികകൾ റിപ്പോർട്ട് ചെയ്തു. 2015 നവംബർ 15ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ പദ്രിമാർക്കറ്റിനു മേലെ വലിയ തളിക വട്ടമിട്ടു പറക്കുന്നതു കണ്ടവരുണ്ട്.
ലോകത്ത് പലകാലങ്ങളിലായി റിപ്പോർട്ട് ചെയ്ത രസകരമായ പറക്കും തളികകളിൽ ചിലത്:

1904–അമേരിക്ക

ഫെബ്രുവരി 28ന് സാൻഫ്രാൻസിസ്കോയുടെ ആകാശത്ത് ഒരേസമയം 3 തളികകളെ കണ്ടതായി ലഫ്റ്റനന്റ് ഫ്രാങ്ക് സോഹോഫീൽഡ് അറിയിച്ചു. ഒരെണ്ണം മുട്ടയുടെ രൂപത്തിലും മറ്റുള്ളവ വൃത്താകൃതിയിലും. ഭൂമിയിൽനിന്നു കാണുന്ന സൂര്യന്റെ ആറിരട്ടി വലിപ്പമുണ്ടായിരുന്നു വലുതിന്. 3 മിനിറ്റോളം അതു മേഘങ്ങൾക്കിടയിൽ മുങ്ങിയും പൊങ്ങിയും നിന്നു.

ഫ്രാൻസിൽ 1990ൽ കണ്ടയുഎഫ്ഒയുടേതെന്നു കരുതുന്ന ചിത്രം

 

ഫ്രാൻസിൽ 1990ൽ കണ്ടയുഎഫ്ഒയുടേതെന്നു കരുതുന്ന ചിത്രം.

1926–ടിബറ്റ്

കൊക്കോനോർ മേഖലയിലെ ഹംബോൾഡ് പർവതനിരകളിൽ കൂടി സഞ്ചരിച്ച നിക്കോളാസ് റോറിച്ചും സംഘവും ആകാശത്ത് അത്യപൂർവ വലുപ്പത്തിലുള്ള തളിക കണ്ടതായി റിപ്പോർട്ട് ചെയ്തു.

1942 –അമേരിക്ക

ഫെബ്രുവരി 25നു പുലർച്ചെ ലൊസാഞ്ചലസിലെ ആളുകൾ ഒരു അദ്ഭുതക്കാഴ്ച കണ്ടു. പതിനഞ്ചോളം അദ്ഭുതവാഹനങ്ങൾ അപൂർവ പ്രകാശം പൊഴിച്ച് ആകാശത്തു ചുറ്റിക്കറങ്ങുന്നു. ഏകദേശം പതിനായിരം അടി മുകളിലൂടെയായിരുന്നു അവയുടെ സഞ്ചാരം. ലോകമഹായുദ്ധം നടക്കുന്ന കാലമായതിനാൽ ജപ്പാന്റെ യുദ്ധവിമാനങ്ങൾ ആണെന്നു കരുതി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആകാശയാനങ്ങൾക്കുനേരെ 37-ാം ആർമി ബ്രിഗേഡ് 1430 റൗണ്ട് വെടിവച്ചിട്ടും ഒന്നും സംഭവിച്ചില്ല. അസാധാരണമായ രീതിയിൽ അവ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം സാന്താമരിയാ തീരത്തുകൂടി, ഭൂമിയിലെ ഒരു വാഹനത്തിനും സാധിക്കാത്തവിധത്തിൽ തിരമാലപോലെ സഞ്ചരിച്ച് അവ അപ്രത്യക്ഷമായി.

1952ൽ യുഎസിലെ ഒരു ലാബിൽനിന്നു പകർത്തിയ യുഎഫ്ഒയുടേതെന്നു കരുതുന്ന ചിത്രം.

 


1947 –അമേരിക്ക

ന്യൂമെക്‌സിക്കോയിലുള്ള റോസ്‌വെൽ എന്ന സ്ഥലത്ത് പറക്കും തളിക പിടിച്ചെടുത്തതായി റോസ്‌വെൽ ആർമി എയർഫീൽഡ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലഫ്‌നന്റ് വാൾട്ടർ ഹങ് പത്ര സമ്മേളനം നടത്തി പുറംലോകത്തെ അറിയിച്ചു. ജൂലൈ 8നായിരുന്നു സംഭവം. രാത്രി കൊടുങ്കാറ്റു വീശുന്നതിനൊപ്പം മാക്‌ബ്രസൽ എന്ന കർഷകൻ ഒരു സ്ഫോടനശബ്ദം കേട്ടു. പിറ്റേന്നു പറമ്പിൽ ചിതറിക്കിടക്കുന്ന ലോഹക്കഷ്ണങ്ങൾ കണ്ട് അയാൾ നടുങ്ങി. ഒരു കിലോമീറ്റർ ചുറ്റളവിൽ നിറഞ്ഞിരുന്നു അവ, മടക്കിയാൽ സ്വയം നിവർന്നു വരുന്ന കനംകുറഞ്ഞ ലോഹപാളികളായിരുന്നു, എല്ലാം. പൊട്ടിക്കാനോ കത്തിക്കാനോ ശ്രമിച്ചതു പരാജയപ്പെട്ടു.

വിവരമറിഞ്ഞ് ആർമി ഓഫിസറും അമേരിക്കൻ ആറ്റമിക് ബോംബ് യൂണിറ്റിന്റെ ഇന്റലിജൻസ് ഓഫിസറുമായ മേജർ മൂർസൽ എത്തി. ഇതുപോലൊന്നു താനിതുവരെ കണ്ടിട്ടില്ലെന്നും ഇതു ഭൗമേതരമായ എന്താ ആണെന്നും രണ്ടു ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്ത അദ്ദേഹം തറപ്പിച്ചുപറഞ്ഞതോടെ ആ സ്ഥലം അധികൃതർ മുദ്രവച്ചു. അവിടെയെത്തിയ സ്ട്രാറ്റജിക് എയർ കമാൻഡ് ചീഫ് ജനറൽ മാക്മുത്തൻ വിവരം പുറത്തു പറയരുതെന്ന് എല്ലാവർക്കും കർശന നിർദേശം നൽകുകയും ചെയ്തു. പിറ്റേന്നത്തെ പത്ര വാർത്ത കാലാവസ്ഥ നിരീക്ഷണ ബലൂൺ തകർന്നുവീണു എന്ന മട്ടിലായിരുന്നു.

43 വർഷങ്ങൾക്ക് ശേഷം 1990ൽ യൂഫോളജിസ്റ്റ് ഫ്രെഡ്മാൻ അന്നത്തെ ഉദ്യോഗസ്ഥരെയും ആർമി എയർഫോഴ്‌സ് ഫോട്ടോഗ്രാഫറെയും ഇന്റർവ്യൂ നടത്തി. ഫോട്ടോഗ്രഫർ കാണിച്ച ചിത്രങ്ങൾ കണ്ട് അദ്ദേഹം നടുങ്ങി. സംഭവസ്ഥലത്തുനിന്നു കിട്ടിയ 4 മൃതശരീരങ്ങളുടെ ചിത്രമായിരുന്നു അവ. വലിയ തലയും ചെറിയ ഉടലുമുള്ള മനുഷ്യനോടു സാദൃശ്യമുള്ള ജീവികളായിരുന്നു അവ. നാലു വിരലുകൾ മാത്രമുള്ള അവയ്ക്ക് പെരുവിരൽ ഇല്ലായിരുന്നു!

റോസ്‌വെൽ യുഎഫ്ഒ സംഭവത്തെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത.

 


എന്നാൽ 1994ൽ യുഎസ് വ്യോമസേന ഇതു സംബന്ധിച്ച മറ്റൊരു റിപ്പോർട്ട് പുറത്തുവിട്ടു. പ്രോജക്ട് മോഗുളിന്റെ ഭാഗമായി ആകാശത്തേക്കു പറത്തിവിട്ട ബലൂണുകളാണ് തകർന്നു വീണതെന്നായിരുന്നു അവരുടെ വാദം. 1947ൽ, ശീതയുദ്ധകാലത്തിന്റെ ആരംഭത്തിലാണ് അതീവ രഹസ്യമായി ഈ പ്രോജക്ട് യുഎസ് വ്യോമസേന നടത്തിയത്. മൈക്രോഫോണുകൾ ഉൾപ്പെടെ നിറച്ച ബലൂണുകൾ ആകാശത്തേക്കു പറത്തുന്നതായിരുന്നു പ്രോജക്ടിലെ ഒരു പദ്ധതി.

സോവിയറ്റ് യൂണിയൻ ഏതെങ്കിലും തരത്തിൽ ആണവ പരീക്ഷണം നടത്തുന്നുണ്ടെങ്കിൽ അതിന്റെ ശബ്ദവീചികൾ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അത്തരത്തിലൊരു ബലൂണാണ് റോസ്‌വെല്ലിൽ തകർന്നുവീണതെന്നായിരുന്നു റിപ്പോർട്ട്. ബലൂണിനകത്ത് ഡമ്മിയായി വച്ച മനുഷ്യപ്രതിമകളെയാണ് കത്തിക്കരിഞ്ഞ അന്യഗ്രഹജീവികളായി ജനം കരുതിയതെന്നും റിപ്പോർട്ട് പറഞ്ഞു. എന്നാൽ ഇതു വിശ്വസിക്കാൻ പലരും ഇപ്പോഴും തയാറായിട്ടില്ല. ഇന്നും ലോകത്തിലെ ഏറ്റവും കൂടുതൽ പേർ, ഏറ്റവും ആഴത്തില്‍ പഠിച്ച പറക്കുതളികാ വിവാദമാണ് റോസ്‌വെല്ലിലേത്.

1965-അമേരിക്ക

ഭൂമിയിൽനിന്നു 100 മൈൽ ഉയരത്തിൽ ബഹിരാകാശ പേടകമായ ജമിനി-4ൽ ഭൂമിയെ വലംവച്ചു കൊണ്ടിരുന്ന ജയിംസ്, എഡ്വേഡ് എന്നീ 2 ശാസ്ത്രജ്ഞന്മാർ തൊട്ടരികിൽ മിന്നിത്തെളിയുന്ന പറക്കുംതളിക കണ്ടു. 20 മിനിറ്റ് അതു തങ്ങളുടെ വാഹനത്തെ അനുഗമിച്ചു എന്ന് അവർ ഹൂസ്റ്റണിലേക്ക് റിപ്പോർട്ട് ചെയ്തു. പക്ഷെ കൺട്രോൺ റൂം അതു കാര്യമായെടുത്തില്ല.

1966–വിയറ്റ്‌നാം

വനമേഖലകളിൽ യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. 40,00 പട്ടാളക്കാർ അവിടെ തമ്പടിച്ചിരുന്നു. 1966 ജൂൺ 19നു രാത്രി പട്ടാളക്കാർ ആകാശത്ത് വലിയൊരു തീഗോളവും നടുവിൽ പറക്കുംതളികയും കണ്ട് പരിഭ്രാന്തരായി. ഏകദേശം 25,000 അടി ഉയരത്തിൽ അതു കുറേനേരം നിശ്ചലമായശേഷം ക്രമേണ താണുവന്ന് 2500 അടി ഉയരത്തിൽ നിന്നു. അപ്പോൾ മലകളും താഴ്‌വരകളും പകൽവെട്ടത്തിലെപ്പോലെ തിളങ്ങി. മൂന്നു മിനിറ്റ് നിശ്ചലം നിന്ന ശേഷം അതു കുത്തനെ മുകളിലേക്കുയർന്നു മറഞ്ഞു.

 

കൊളറാഡോയിൽനിന്ന് റോബർട്ട് റിൻകെർ എന്ന വ്യക്തി പകർത്തിയ യുഎഫ്ഒയുടേതെന്നു കരുതുന്ന ചിത്രം

.

ഈ 3 മിനിറ്റ് സമയം ക്യാംപിലെ ജനറേറ്ററുകൾ മാത്രമല്ല, തെല്ലകലെയുണ്ടായിരുന്ന എയർ ബേസിലെ ജനറേറ്ററുകളും പ്രവർത്തനരഹിതമായി. പറന്നുയരാൻ തയാറായി നിന്ന 2 യുദ്ധ വിമാനങ്ങളുടെ എൻജിനും നിലച്ചു. കാറുകൾ, ട്രക്കുകൾ, കവചിത വാഹനങ്ങൾ , ബുൾഡോസറുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം സ്തംഭിച്ചതായാണ് റിപ്പോർട്ട്. ഇതേ സമയം കടലിൽ കൂടി സഞ്ചരിച്ചിരുന്ന ഒരു ഓയിൽ ടാങ്കറിന്റെ എൻജിനും പ്രവർത്തനരഹിതമായി. പിന്നീടു നടന്ന വിശദമായ അന്വേഷണത്തിൽ ഈ എൻജിനുകൾക്കൊന്നും തകരാറു കണ്ടെത്താനും സാധിച്ചില്ല!

വിർജീനിയയിലെ സിഐഎ ആസ്ഥാനത്തിന്റെ ആകാശദൃശ്യം. ചിത്രം: Daniel SLIM / AFP

1967–അമേരിക്ക

ആണവ മിസൈൽ സൂക്ഷിക്കുന്ന മൊണ്ടാനയിലെ മാംസ്റ്റോം എയർബേസിൽ പറക്കുംതളികയെപ്പോലുള്ള എന്തോ വന്നിറങ്ങിയതിന് താൻ സാക്ഷിയാണെന്ന് മുൻ യുഎസ് എയർമാൻ ക്യാപ്റ്റൻ റോബർട്ട് സാലസ്. ഇവ 10 മിസൈലുകളെ നിർവീര്യമാക്കിയെന്നും ആദ്യമായല്ല ഇവ ഈ മേഖലയിൽ പ്രത്യക്ഷപ്പെടുന്നതെന്നും കൂടി അദ്ദേഹം പറഞ്ഞു.

പറക്കുംതളികകളോ? ചിരിച്ചുതള്ളാതെ നാസ; കണ്ടെത്തലുകള്‍ യുഎസ് പുറത്തുവിടുന്നു

1969–അമേരിക്ക

1969 ജൂലൈ 20ന് ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ നീൽ ആസ്‌ട്രോങ് തങ്ങളെ ഒരു പറക്കുംതളിക നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി ഹൂസ്റ്റണിലെ കൺട്രോൾ സ്റ്റേഷനിലേക്ക് റിപ്പോർട്ട് ചെയ്തു. അന്ന് ആംസ്‌ട്രോങ്ങിന്റെ സംഭാഷണം ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യുന്നതിനിടെ പെട്ടെന്നു നിലച്ചിരുന്നു. എന്നാൽ അത് ആസ്‌ട്രോങ്ങും അദ്ദേഹത്തിന്റെ ഡോക്ടറും തമ്മിലുള്ള സ്വകാര്യ സംഭാഷണം ആയിരുന്നു എന്നാണ് നാസയുടെ വിശദീകരണം. എന്നാൽ അന്യഗ്രഹജീവികൾ തടസ്സപ്പെടുത്തിയതു മൂലമാണ് പ്രക്ഷേപണം നിലച്ചതെന്നു മോറിസ് ചാറ്റ് ലൈൻ എന്ന നാസയിലെ ശാസ്ത്രജ്ഞൻ പിൽക്കാലത്ത് ആരോപിച്ചു. പക്ഷേ, ഇതേത്തുടർന്ന് അദ്ദേഹത്തിന് നാസയിൽനിന്നു വിരമിക്കേണ്ടി വന്നു.

വിർജീനിയയിലെ സിഐഎ ആസ്ഥാനത്തിന്റെ ആകാശദൃശ്യം. ചിത്രം: Daniel SLIM / AFP

 

 
പറക്കുംതളികകളോ? ചിരിച്ചുതള്ളാതെ നാസ; കണ്ടെത്തലുകള്‍ യുഎസ് പുറത്തുവിടുന്നു

1973–അമേരിക്ക

ഭൂമിയിൽനിന്ന് 270 മൈൽ ഉയരത്തിൽ ഭൂമിയെ വലം വച്ചുകൊണ്ടിരുന്ന യുഎസ് ബഹിരാകാശ പേടകമായ സ്‌കൈലാബിലെ യാത്രികർ ജാക്, ഓവൻ, അലൻ എന്നീ ശാത്രജ്ഞന്മാർ തങ്ങളുടെ വാഹനത്തെ ഒരു പറക്കും തളിക 10 മിനിറ്റ് അനുഗമിച്ചു എന്ന് റിപ്പോർട്ട് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പക്ഷെ അതു മറ്റൊരു ബഹിരാകാശ പേടകമാണെന്നു പറഞ്ഞ് നാസ ഫോട്ടോകൾ പിടിച്ചുവച്ചു.

1975–സ്വിറ്റ്സർലൻഡ്

കർഷകനായിരുന്ന എഡ്‌വേഡ് ബില്ലി ഒരുദിവസം പൊടുന്നനെ അപ്രത്യക്ഷനായി. തിരിച്ചുവന്നത് ഒരുപിടി ഫോട്ടോകളുമായിട്ടായിരുന്നു. എല്ലാം പറക്കുംതളികകളുടേത്. 5 വർഷങ്ങൾ കൊണ്ട് നൂറു കണക്കിനു ഫോട്ടോകൾ അദ്ദേഹം ശേഖരിച്ചു. എല്ലാം വ്യക്തതയുള്ള ചിത്രങ്ങൾ. ധാരാളം ലോഹത്തുണ്ടുകളും അദ്ദേഹം കൊണ്ടുവന്നു. ഇതൊക്കെ എവിടെനിന്നെന്ന് ആളുകൾ അദ്ഭുതപ്പെട്ടു. പ്രകാശ വർഷങ്ങൾ അകലെയുള്ള പ്ലീഡിസ് (സപ്തർഷികൾ) എന്ന നക്ഷത്ര സമൂഹത്തിൽനിന്നു വന്ന അന്യഗ്രഹ ജീവികളുടെ വാഹനത്തിന്റെ ചിത്രങ്ങളാണ് ഇവയെന്നും ടെലിപ്പതി വഴി അവർ തന്നോടു ബന്ധപ്പെടാറുണ്ടെന്നുമായിരുന്നു മറുപടി. ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ പിന്നീട് ‘ലൈറ്റ് ഇയേഴ്‌സ്’ എന്ന പുസ്തകമായി.

1976–ഇറാൻ

ടെഹ്റാന്റെ തെക്കൻ ആകാശത്ത് പ്രകാശം പുറപ്പെടുവിച്ച് എന്തോ ഒന്നു നീങ്ങുന്നത് ആളുകൾ അദ്ഭുതത്തോടെ നോക്കിനിന്നു. വിവരമറിഞ്ഞ് അടുത്തുള്ള എയർഫോഴ്‌സ് ബേസിൽ നിന്ന രണ്ട് എഫ് 4 ഫാന്റം യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. ആദ്യ വിമാനം 12 മൈൽ അടുത്തെത്തിയപ്പോഴേയ്ക്കും റേഡിയോ സന്ദേശ സംവിധാനം നിലച്ചു. പൈലറ്റ് വിമാനം തിരിച്ചുവിട്ടു. രണ്ടാമത്തെ വിമാനമാകട്ടെ യുഎഫ്ഒയെ പിന്തുടർന്നു. അടുത്തനിമിഷം അതിൽനിന്ന് മിന്നിത്തിളങ്ങുന്ന ഒരു ചെറു തളിക വിമാനത്തിനു നേരെ പാഞ്ഞുവന്നു. അതോടെ വിമാനത്തിലെ വൈദ്യുതസംവിധാനങ്ങൾ തകരാറിലായി. വിമാനം ആടിയുലഞ്ഞു. തളിക ഒരു മിനിറ്റ് ചുറ്റിനിന്ന ശേഷം മാതൃ പേടകത്തിലേക്കു തിരിച്ചു പോയതോടെ വിമാനത്തിലെ വൈദ്യുതി ശരിയായി. അപ്പോഴേക്കും ബഹിരാകാശപേടകം ദൃഷ്ടിയിൽനിന്നു മറഞ്ഞു. ഒരു വർഷത്തിനു ശേഷം ഇറ്റലിയിലും സമാനസംഭവമുണ്ടായി.


 

1978–ഇറ്റലി

ടൂറിനു സമീപം മൊണ്ടേ മ്യൂസിനിലൂടെ നടന്നുപോയ രണ്ടു ചെറുപ്പക്കാർ പെട്ടെന്ന് അദ്ഭുതകരമായ വെളിച്ചം മിന്നിയണയുന്നതുകണ്ടു. പിന്നീടാണ് അതൊരു വാഹനമാണെന്നു മനസ്സിലായത്. ഏതാനും അപൂർവരൂപങ്ങൾ അതിനകത്തുനിന്നിറങ്ങുന്നതു കണ്ട അവർക്ക് കാഴ്ചമങ്ങി. ഇതേവർഷം സെപ്റ്റംബറിൽ സിയാനയിൽ കാറിൽ യാത്ര ചെയ്ത ചെറുപ്പക്കാരൻ തൊട്ടുമുൻപിൽ പറക്കുംതളികയും അതിൽനിന്നിറങ്ങുന്ന ഹെൽമറ്റും സ്യൂട്ടും ധരിച്ച രണ്ടുരൂപങ്ങളെയും കണ്ടു. കാറിനരികിൽവരെ വന്നശേഷം അവർ മടങ്ങിപ്പോയി. തെല്ലുദൂരെനിന്ന ഒരു ബാലനും ഇതേ കാഴ്ച റിപ്പോർട്ട് ചെയ്തു.

1979–അമേരിക്ക

1979 ഡിസംബർ 7നു വിക്ഷേപിച്ച യുഎസ് ഉപഗ്രഹമായ സാറ്റ് കോം-3 ദുരൂഹ സാഹചര്യത്തിൽ ശ്യൂന്യകാശത്തുനിന്ന് അപ്രത്യക്ഷമായി. ഔദ്യോഗികരേഖകൾ പറയുന്നത് അപ്പോജി എൻജിന്‍ പരാജയപ്പെട്ടതിനാലാണ് അതു തകർന്നതെന്നാണ്. എന്നാൽ യുഎഫ്ഒ ബ്യൂറോയുടെ തലവനായ റോബർട്ട് ബാരിയുടെ അന്വേഷണത്തിൽ ലഭിച്ച വിവരമനുസരിച്ച് അത് അന്യഗ്രഹ ജീവികൾ തട്ടിയെടുത്തതാണ്. ആയിരക്കണക്കിനു മൈൽ ഉയരത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ പോലും കണ്ടെത്താൻ സാധിക്കുന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന് ആ ഉപഗ്രഹത്തിന്റെ ഒരു അവശിഷ്ടം പോലും കണ്ടെത്താൻ കഴിയാത്തതെന്തുകൊണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. ഉപഗ്രഹം വിക്ഷേപിച്ച ദിവസം പറക്കുംതളികകളുടെ ഒരു നിരതന്നെ റഡാറിൽ തെളിഞ്ഞിരുന്നത്രേ. റഷ്യയുടെ ഒരു ഉപഗ്രഹവും ഇതുപോലെ അപ്രത്യക്ഷമായിട്ടുണ്ടെന്ന് യുഎഫ്ഒ വിദഗ്ധർ പറയുന്നു.


 

1980–അമേരിക്ക

ലറാമീ എന്ന സ്ഥലത്തു താമസിക്കുന്ന കൃഷിക്കാരനായ മാക്ഗിരിയുടെ പുരയിടത്തിൽ 200 അടിയോളം വ്യാസമുള്ള ഒരു ഭീമാകാര വാഹനം വന്നിറങ്ങി. മക്ഗിരി വാഹനത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു. ആറടി ഉയരമുള്ളതും രോമമില്ലാത്ത തലയും വലിയ കണ്ണുകളുമുള്ള കുറെ ജീവികൾ ചുറ്റു കൂടി. ഈ മലയിൽ കുഴിച്ചാൽ കൃഷിക്കാവശ്യമുള്ള വെള്ളം ലഭിക്കുമെന്ന് അവർ ഉപദേശിച്ചു. പക്ഷേ, പിറ്റേന്ന് മലയുടെ മുകൾ ഭാഗം പരിശോധിച്ച ജിയോളജിസ്റ്റുകളും ഡ്രില്ലിങ് വിദഗ്ധരും പറഞ്ഞത് സമുദ്ര നിരപ്പിൽനിന്ന് 7000 അടി ഉയരമുള്ള ആ പ്രദേശത്ത് വെള്ളത്തിന് യാതൊരു സാധ്യതയുമില്ലെന്നായിരുന്നു.

എന്നാൽ അതു കൂട്ടാക്കാതെ മക്ഗിരി കുഴിക്കാൻ ഏർപ്പാടു ചെയ്തു. 350 അടി താഴ്ചയിൽ വെള്ളം കിട്ടി. മിനിറ്റിൽ 3000 ഗ്യാലൻ ശുദ്ധജലം ഇപ്പോഴും അവിടെനിന്നും പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ഡോ. ലിയോ എന്ന മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം മക്ഗിരിയെ ഹിപ്‌നോട്ടിസത്തിന് വിധേയമാക്കി. അന്യഗ്രഹ ജീവികൾ തന്റെ പറമ്പിൽ വന്നിറങ്ങുന്നതു പതിവായിരുന്നെന്നും പറഞ്ഞാൽ പരിഹസിക്കുമെന്നതുകൊണ്ട് രഹസ്യമാക്കി വയ്ക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം അർധബോധാവസ്ഥയിലും പറഞ്ഞത്!

1980 –മോസ്കോ

മോസ്കോയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ, ഒരു അജ്ഞാത വാഹനം തങ്ങളെ പിന്തുടരുന്നതായി പൈലറ്റ് കൺട്രോൾ റൂമിലേക്ക് സന്ദേശമയച്ചു. വെടിവച്ചിടാൻ നിർദേശം ലഭിച്ചതോടെ യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. മിസൈലുകളും വെടിയുണ്ടകളും ഉതിർത്തു. അപ്പോഴേക്കും വാഹനം കുത്തനെ മുകളിലേക്ക് ഉയർന്നു. നീലയും പച്ചയും നിറമുള്ള രശ്മികൾ വാഹനത്തിൽനിന്നു യുദ്ധവിമാനങ്ങൾക്കുനേരെ കുതിച്ചെത്തി. അവ പൈലറ്റുമാരെ നിമിഷ നേരത്തേക്ക് അന്ധരാക്കി. വിമാനത്തിലെ ഇലക്‌ട്രോണിക് സംവിധാനങ്ങളും ഈ സമയത്ത് സ്തംഭിച്ചു. വിമാനങ്ങൾക്കെല്ലാം ക്രാഷ്‌ ലാൻഡ് ചെയ്യേണ്ടി വന്നു.

1982–യുക്രെയ്ൻ

സോവിയറ്റ് ബാലിസ്റ്റിക് മിസൈൽ കേന്ദ്രത്തിനു മുകളിൽ ആകാശത്ത് ഒരു പറക്കുംതളിക കറങ്ങിനിന്നു. 1982 ഒക്‌ടോബർ 4നുണ്ടായ ഈ സംഭവത്തിനു നൂറുകണക്കിനു ജീവനക്കാർ സാക്ഷികളായിരുന്നു. 900 അടി വ്യാസമുള്ള ആ തളിക പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും ശബ്ദം കേൾക്കാനില്ലായിരുന്നു. മോസ്‌കോയിൽ ഈ സമയത്ത് മിസൈലുകൾ സ്വയം പ്രവർത്തനക്ഷമമാകുകയും വിക്ഷേപണത്തിന് തയാറാവുകയും ചെയ്തു എന്നാണ് സംഭവത്തിനു സാക്ഷിയായ പട്ടാള ഉദ്യോഗസ്ഥർ വ്‌ളാഡിമിർ പാന്റനോവ് പിൽക്കാലത്തു വെളിപ്പെടുത്തിയത്. 1994 ഒക്‌ടോബർ 5ന് എബിസി ന്യൂസ് ഈ സംഭവം പ്രസിദ്ധീകരിച്ചു.


 

1984 –അമേരിക്ക

‘ഇതാ ഒരു പറക്കുംതളിക വലിയ പ്രകാശമുതിർത്ത് എനിക്കു സമാന്തരമായി നാലു മൈൽ അകലെക്കൂടി പറക്കുന്നു. അതിനു ചുറ്റും ആറു ചെറിയ വാഹനങ്ങളുമുണ്ട്.’ 1984 ജൂൺ 29ന് ന്യൂയോർക്കിൽനിന്നു ലാബ്രഡോറിലേക്കു പറന്ന വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ജയിംസ് ഹാവാർഡ് അയച്ച റേഡിയോ സന്ദേശം ഇങ്ങനെയായിരുന്നു. അടുത്തനിമിഷം 2 യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. പക്ഷേ, യുദ്ധവിമാനത്തിന്റെ പൈലറ്റ് റഡാറിൽ കണ്ടത്, 6 ചെറുവാഹനങ്ങളും മാതൃവാഹനത്തിലേക്കു കയറുന്നതായിരുന്നു. യുദ്ധവിമാനം അരികിലെത്തിയിപ്പോഴേക്കും റഡാറിൽനിന്ന് അതു പൊടുന്നനെ മറഞ്ഞു.

1986–റഷ്യ

ചെർണോബിൽ ആണവ റിയാക്ടർ പൊട്ടിത്തെറിച്ചത് 1986 ഏപ്രിൽ 26നായിരുന്നു. ഭാഗ്യവശാൽ അതൊരു ചെറിയ സ്ഫോടനമായിരുന്നു. സ്ഫോടനം നടക്കുമ്പോൾ നാലാമത്തെ റിയാക്ടറിൽ 180 ടൺ സംപുഷ്ട യുറേനിയം ഉണ്ടായിരുന്നു. ആ ജനറേറ്റർ യൂണിറ്റു തകർന്നെങ്കിലും ആണവ വിസ്‌ഫോടനം ഉണ്ടായില്ല. അതു സംഭവിച്ചിരുന്നെങ്കിൽ യൂറോപ്പിന്റെ പകുതിയോളം നശിക്കുമായിരുന്നു. ആപൽഘട്ടത്തിൽ തുണയായത് അന്യഗ്രഹജീവികളായിരുന്നു എന്ന സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത് 2002 സെപ്റ്റംബർ 16ലെ പ്രവ്ദ എന്ന റഷ്യൻ പത്രമായിരുന്നു.

നൂറു കണക്കിന് ആളുകൾ ആ സംഭവത്തിനു സാക്ഷിയായിരുന്നു എന്നും പത്രം പറഞ്ഞു. ആറു മണിക്കൂർ നേരം ആണവ പ്ലാന്റിനു മുകളിൽ കറങ്ങി നിന്ന പറക്കുംതളിക നാലാം റിയാക്ടറിലേക്ക് ക്രിൻസൻ രശ്മികൾ ഉതിർത്തതിനാലാണ് അപടകമൊഴിവായതെന്നും റിപ്പോർട്ട് വിശദീകരിച്ചു. റേഡിയേഷൻ ലെവൽ നാലിലൊന്നായി ദുർബലമായതിനാലാണ് ആണവക്കൊടുങ്കാറ്റ് രൂപം കൊള്ളാതിരുന്നതത്രേ. സംഭവത്തിനുശേഷം തളിക അപ്രത്യക്ഷമായി. ആളുകൾ വിചാരിച്ചത് യുഎസ് പ്രതിരോധവകുപ്പ് എത്തിച്ച വാഹനമായിരിക്കും അതെന്നായിരുന്നു.


 

ഫ്രഞ്ച് സ്പേസ് ഏജൻസിക്കു കീഴിൽ പറക്കുംതളികകളെപ്പറ്റി പഠിക്കുന്ന വിഭാഗത്തിൽനിന്നുള്ള കാഴ്ച. ഫയൽ ചിത്രം: PASCAL PAVANI / AFP

15 വര്‍ഷങ്ങള്‍ക്കുശേഷം കെവിന്‍ ഡേ ‘ദ് നിമിറ്റ്‌സ് എന്‍കൗണ്ടേഴ്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ ഇതിനെക്കുറിച്ചു വിശദീകരിച്ചു. അന്നത്തെ വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് നാവികരെക്കൊണ്ടുതന്നെ അദ്ദേഹം സംസാരിപ്പിച്ചു. പറക്കും തളിക കണ്ട സംഭവത്തിനു പിന്നാലെ അധികൃതർ ഇതുമായി ബന്ധപ്പെട്ട എല്ലാ വിഡിയോ, റഡാര്‍ രേഖകളും കടത്തിക്കൊണ്ടു പോയത്രേ. അതെന്തായാലും യുഎസ് പോര്‍വിമാനങ്ങളെടുത്ത ‘പറക്കുംതളിക’യുടെ വിഡിയോ 2017ല്‍ പുറത്തുവന്നു.


 

2007–ഫ്രാൻസ്

ഫ്രഞ്ച് ബഹിരാകാശ ഏജൻസി സിഎൻഇഎസ് 2007 മാർച്ചിൽ പറക്കുംതളികകളുമായി ബന്ധപ്പെട്ട 6000 കേസുകൾ പഠിച്ച് റിപ്പോർട്ട് നൽകി. ഇവയിൽ 22% കേസുകളും വിശദീകരണങ്ങൾക്കപ്പുറമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

2012–മെക്സിക്കോ

പോപ്പോകാറ്റേപെറ്റിലെ അഗ്നിപര്‍വതത്തിന്റെ ദൃശ്യങ്ങൾ മെക്സിക്കോയിലെ മീഡിയ കമ്പനിയായ ടെലിവിസ നിരന്തരം പകർത്തുന്നുണ്ടായിരുന്നു. 2012 മെയ്‌ 30 നു രാത്രി എട്ടരയോടെ അവരുടെ ക്യാമറയിൽ പറക്കുംതളികപോലൊന്നു പ്രത്യക്ഷപ്പെട്ടു. അത് അഗ്നിപർവതത്തിനുള്ളിലേക്ക് അനായാസം കടന്നുപോവുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

2014–ഫ്രാൻസ്

ഫ്രാൻസിലെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിനു മുകളിൽ ഒക്‌ടോബർ 14ന് ഒരു പറക്കുംതളിക പ്രത്യക്ഷപ്പെട്ടു. ആശങ്കയുണർത്തി മിനിറ്റുകളോളം അതു മുകളിൽ കറങ്ങി നിന്നു, ഈ സംഭവം 18 തവണ ആവർത്തിച്ചു. അതോടെ ഫ്രഞ്ച് ഗവൺമെന്റ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

2021–ഇറ്റലി

അരീസോ പ്രവിശ്യയിൽ ജനുവരി 25ന് ഒരു യുവതി അദ്ഭുതകരമായ ആകാശക്കാഴ്ച കാണുകയും അതു മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

English Summary: The Most Mysterious US UFO Files to Release Soon; What to Expect?

Post a Comment

0 Comments

CLOSE ADS


CLOSE ADS