Subscribe Us

Gigantic Floating Volcanic Raft Brings New Life To Australia|ഇരുപതിനായിരം ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പം ; ഓസ്ട്രേലിയയുടെ തീരത്തേക്കൊഴുകുന്ന വിചിത്ര ദ്വീപ്

For the past few months, a piece of land has been moving towards the Australian coast. Although it cannot be called an island, it is considered by scientists to be a flowing land because it is made of mud and ash. This phenomenon, called pumice, is not so thick as to be submerged in water.

At the same time, the floating island is also home to a variety of micro-organisms, including birds.

The pumice phenomenon was formed in August 2019 by an underwater volcanic eruption. It is formed by ash and pebbles coming out of the volcano.

Due to the low density of the rocks, they did not sink into the water and began to accumulate on the sea surface.

It soon took the form of a large island and began to be recognizable even from satellite imagery. This pumice has now become the land of an independent habitat.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഓസ്ട്രേലിയന്‍ തീരം ലക്ഷ്യമാക്കി ഒരു ഭൂഭാഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദ്വീപ് എന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും മണ്ണും ചാരവും കൊണ്ട് നിർമിക്കപ്പെട്ടതിനാല്‍ ഒഴുകുന്ന ഭൂഭാഗമായാണ് ഇതിനെ ശാസ്ത്രലോകം കണക്കാക്കുന്നത്. വെള്ളത്തില്‍ മുങ്ങി പോകത്തക്കവണ്ണം കനം പ്യൂമിസ് എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിനില്ല. അതേസമയം പക്ഷികള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ക്കും, മറ്റ് സൂക്ഷ്മജീവികള്‍ക്കും ഒരു ആവാസകേന്ദ്രം കൂടിയാണ് ഈ ഒഴുകുന്ന ദ്വീപ്.

2019 ഓഗസ്റ്റിലാണ് കടലിനടിയിലെ ഒരു അഗ്നിപര്‍വത സ്ഫോടനം മൂലം ഈ പ്യൂമിസ് പ്രതിഭാസം രൂപപ്പെട്ടത്. അഗ്നിപര്‍വതത്തില്‍ നിന്ന് പുറത്തേക്കെത്തിയ ചാരവും, ചെറുകല്ലുകളും ചേര്‍ന്നാണ് ഇതു രൂപപ്പെട്ടത്. തീരെ സാന്ദ്രത കുറഞ്ഞ കല്ലുകളായതിനാല്‍ ഇവ വെള്ളത്തിലേക്ക് താന്നുപോകാതെ സമുദ്രോപരിതലത്തില്‍ തന്നെ കൂടിക്കിടക്കാന്‍ തുടങ്ങി. വൈകാതെ ഇതിന് വലിയൊരു ദ്വീപിന്‍റെ രൂപം കൈവരികയും, സാറ്റ്‌ലെറ്റ് ദൃശ്യങ്ങളില്‍ നിന്ന് പോലും തിരിച്ചറിയാന്‍ തുടങ്ങുകയും ചെയ്തു. ഈ പ്യൂമിസ് ആണ് ഇപ്പോള്‍ സ്വതന്ത്രമായ ഒരു ആവാസവ്യവസ്ഥയുടെ ഭൂഭാഗം കൂടിയായി മാറിയിരിക്കുന്നത്.

പ്യൂമിസ് രൂപപ്പെട്ട കഥ

പ്യൂമിസ് റാഫ്റ്റ് എന്നാണ് ഇത്തരത്തില്‍ അഗ്നിപര്‍വതമാലിന്യം കടലിന് മുകളിലൂടെ ഒഴുകുന്ന പ്രതിഭാസത്തെ വിളിക്കുന്നത്. സാന്ദ്രത കുറഞ്ഞ അഗ്നിപര്‍വത ശിലകള്‍ കടലിനു മുകളിലേക്കെത്തി കൂട്ടത്തോടെ ഒഴുകി നടക്കുന്നതിനെയാണ് പ്യൂമിസ് റാഫ്റ്റ് എന്നു പറയുന്നത്. പസിഫിക്കിലെ ടോംഗാ ദ്വീപ സമൂഹത്തിനു സമീപമാണ് ഈ അഗ്നിപര്‍വത സ്ഫോടനം ഉണ്ടായതെന്നാണ് ആദ്യം കണക്കു കൂട്ടിയത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളും. ടോംഗാ ദ്വീപ സമൂഹത്തിന്‍റെ ഭാഗമായ വവാവു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഫോടനം ഉണ്ടായതെന്ന് സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കടലിനടിയില്‍ അഗ്നിപര്‍വതത്തില്‍ സ്ഫോടനമുണ്ടായ സമയത്ത് രൂപപ്പെട്ട കുമിളകളും മറ്റും ആ സമയത്തെ സാറ്റ്ലെറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ച് ഗവേഷകര്‍ കണ്ടെത്തി. ഇതിനു ശേഷമാണ് സ്ഫോടനമുണ്ടായ സ്ഥലം ഗവേഷകര്‍ സ്ഥിരീകരിച്ചത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS