ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന കാർഷിക വിളയാണ് ചേന. നഷ്ട സാധ്യത ഏറ്റവും കുറഞ്ഞ വിളയും കൂടിയാണ് ചേന. കുംഭ മാസത്തിൽ നട്ടാൽ ചിങ്ങ മാസത്തിൽ വിളവെടുക്കാനാകും എന്നതും ഓണത്തിനോട് അനുബന്ധിച്ചുള്ള വിപണന സാധ്യത ഉണ്ട് എന്നതും ചേന കൃഷിയയുടെ ആകര്ഷണീയതയാണ്. കർഷകന്റെ സൗകര്യത്തിനു അനുസരിച്ചു വിളവെടുക്കാമെന്നതും ദീർഘകാലം സൂക്ഷിച്ചു വെക്കാമെന്നതും ചേനയെ കർഷകന്റെ പ്രിയപ്പെട്ട വിളയാക്കി മാറ്റി. മാർച്ച്- ഏപ്രിൽ മാസങ്ങൾ ആണ് കൃഷിയിറക്കാൻ അനുയോജ്യമായ സമയം.
0 Comments