Subscribe Us

A letter to God for sisterhood; Praying through the song-അനിയത്തിയ്ക്കായി ദൈവത്തിനൊരു കത്ത്; പാട്ടിലൂടെ പ്രാർഥന..


കെ.എസ്. ചിത്രയുടെ മിഴിനിറഞ്ഞ് മനമുരുകി എന്ന ഹിറ്റ് ഗാനം ആറു വയസുകാരി നൈഗ പാടുന്നത് സ്വന്തം കൂടപ്പിറപ്പിനു വേണ്ടിയാണ്. . ഒരിറ്റു കണ്ണീരെങ്കിലും പൊഴിക്കാതെ നിങ്ങൾക്ക് കുഞ്ഞുനൈഗയുടെ പാട്ടു കേൾക്കാൻ നമുക്കാകില്ല. കാരണം ഈ പാട്ടിനു പിന്നില്‍ കരളലയിക്കുന്ന ഒരു കഥയുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ കടുമേനി സ്വദേശികളായ സനു സിദ്ധാര്‍ത്ഥ് - ഷോഗ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് നൈഗയും വൈഗയും. കുഞ്ഞുങ്ങളുടെ കളിയും ചിരിയും നിറഞ്ഞ വീട്ടി. ന്യൂമോണിയയുടെ രൂപത്തിലായിരുന്നു വിധി അവരുടെ സന്തോഷം കവരാനെത്തിയത്. ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതോടെ കുഞ്ഞു വൈഗ തളര്‍ന്നു പോയി.

ആഴ്ചകളോളം അവള്‍ വെന്റിലേറ്ററില്‍ കിടന്നു. വെന്‍റിലേറ്റര്‍ നീക്കം ചെയ്യാന്‍ പോലും തീരുമാനിച്ചു. ഒടുവില്‍ കുട്ടിയുടെ തലച്ചോറ്‍ തുറന്ന് ശസത്രക്രിയ ചെയ്തു. പക്ഷേ ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി വീണ്ടും ഗുരുതരാവസ്ഥയിലായി. വൃക്കകള്‍ കൂടി തകരാറിലായതോടെ ഒരിക്കല്‍ക്കൂടി തലച്ചോറു തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയയാക്കി. ഈ സമയമൊക്കെ അവള്‍ക്കു കരുത്തുപകര്‍ന്നത് നൈഗയായിരുന്നു. ഐസിയുവില്‍ അവള്‍ക്കൊപ്പം നൈഗയും കൂട്ടിരുന്നു. ദൈവം കൈവിടില്ലെന്ന പ്രതീക്ഷയോടെ അവള്‍ പ്രാർഥിച്ചു. പാട്ടു പാടി. ദൈവത്തിന് കത്തുകളെഴുതി. ശസ്ത്രക്രിയയില്‍ അനിയത്തിയുടെ മുടി നഷ്ടപ്പെട്ടപ്പോള്‍ നൈഗ തന്‍റെ മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി.

നൈഗയുടെ പ്രാര്‍ഥന ദൈവം കേട്ടിരുന്നിരിക്കണം. രണ്ടു മാസത്തോളം നീണ്ട ആശുപത്രി ജീവിതത്തിനും തുടർന്നുള്ള രണ്ടുമാസത്തെ റീഹാബിലിറ്റേഷനും ശേഷം വൈഗ തന്‍റെ ജീവിതത്തിലേക്കു പതിയെ തിരിച്ചു നടക്കാന്‍ തുടങ്ങി. 'മിറാക്കിള്‍ ബേബി' എന്നാണ് ഡോക്ടര്‍മാര്‍ അവളെ വിളിച്ചത്. ഇങ്ങനൊരു ആല്‍ബം ഇറക്കണമെന്നത് വൈഗയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് അനിയത്തിക്കു വേണ്ടി കെ.എസ് ചിത്രയുടെ 'ദൈവം നിന്നോടു കൂടെ' എന്ന ആല്‍ബത്തിനായി ഗോഡ്‍വിന്‍ വിക്ടര്‍ കടവൂര്‍ എഴുതി ജോര്‍ജ് മാത്യു ചെറിയത്ത് ഈണമിട്ട ഈ ഗാനം നൈഗ പാടിയതും പുതിയൊരു ആല്‍ബമായി ചിത്രീകരിക്കുന്നതും.



Post a Comment

0 Comments

CLOSE ADS


CLOSE ADS