ആദിമഗുരുത്വതരംഗങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ചറിയാന്‍ കഴിയുന്ന ബിഗ് ബാങ് സിദ്ധാന്തത്തിന്റെ പുതിയ വകഭേദമാണ് ഹോക്കിങിന്റെ അവസാനത്തെ പഠനത്തിലുള്ളത്. തത്ത്വശാസ്ത്രത്തിലേക്ക് പ്രപഞ്ചശാസ്ത്രം വഴുതിപ്പോകാതെ, അതിനെ ശാസ്ത്രത്തിന്റെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പുതിയ പ്രപഞ്ചമാതൃക സഹായിച്ചേക്കും .
2018 മാര്‍ച്ച് 14ന് വിടവാങ്ങിയ പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് ആവേശമേകുന്ന ഒരു സംഗതി ഏതാനും ദിവസംമുമ്പ് സംഭവിച്ചു. മണ്‍മറഞ്ഞ ആ മഹാശാസ്ത്രജ്ഞന്റെ ഒടുവിലത്തെ പഠനപ്രബന്ധം മെയ് രണ്ടിന് 'ജേര്‍ണല്‍ ഓഫ് ഹൈ എനര്‍ജി ഫിസിക്‌സ്' പ്രസിദ്ധീകരിച്ചു പ്രപഞ്ചത്തിന്റെ ഉത്ഭവവും ഘടനയും സംബന്ധിച്ച ബിഗ് ബാങ് സിദ്ധാന്തത്തിന് പുതിയൊരു വകഭേദം കണ്ടെത്തിയിട്ടാണ് ആ മഹാശാസ്ത്രജ്ഞന്‍ അന്തരിച്ചതെന്ന് പഠനറിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
ബെല്‍ജിയത്തില്‍ ലേവന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ തോമസ് ഹെര്‍ട്ടോഗ് ആണ് പ്രബന്ധത്തിന്റെ സഹരചയിതാവ്. പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റി കേംബ്രിഡ്ജില്‍ ഹോക്കിങിന് കീഴില്‍ പിഎച്ച്ഡി ചെയ്ത ഹെര്‍ട്ടോഗ്, ഏറെക്കാലം അദ്ദേഹവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഗവേഷകനാണ്. പുതിയ പ്രപഞ്ചമാതൃക ഹോക്കിങ് മുമ്പുതന്നെ കണ്ടെത്തിയതാണെങ്കിലും, കഴിഞ്ഞ ഏപ്രില്‍ 20നാണ് അത് പ്രസിദ്ധീകരണത്തിനായി സ്വീകരിക്കപ്പെട്ടത്. Read More
0 Comments