പോരാട്ടത്തിനിടയിൽ പെൺ രാജവെമ്പാലയെ വിഴുങ്ങാൻ ശ്രമിച്ച ആൺ രാജവെമ്പാല; തർക്കം പരിഹരിച്ച് വാവ സുരേഷ്.. പാമ്പുകൾ തമ്മിലുള്ള പോരാട്ടത്തിനിടയിൽ പെൺ രാജവെമ്പാലയെ ഭക്ഷിക്കാനൊരുങ്ങിയ ആൺ രാജവെമ്പാലയെഅനുനയിപ്പിച്ച് വാവ സുരേഷ്. രണ്ടു പേരെയും പിടിച്ചു ചാക്കിലാക്കിയ വാവ സുരേഷ് ഇതു മൂന്നാം തവണയാണ് ഒരേ സമയം രണ്ടു രാജവെമ്പാലകളെ പിടികൂടുന്നത്.മൂന്നു വയസ്സോളം പ്രായമുള്ള പെൺ രാജവെമ്പായും 8 വയസ്സോളം. പ്രായമുള്ള ആൺ രാജവെമ്പാലയുമാണെങ്കിലും ഇവ ഇണകളല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. വാവ സുരേഷിന്റെ പിടിയിലായ 120ാമത്തെയും 121ാമത്തെയും രാജവെമ്പാലകളാണിത് മൂര്‍ഖനടക്കമുള്ള വിഷപ്പാമ്പുകളെ രാജവെമ്പാല ആഹാരമാക്കുന്നത് പുതുമയല്ല എന്നാല്‍, ഒരു രാജവെമ്പാല മറ്റൊരു രാജവെമ്പാലയെ വിഴുങ്ങുന്നത് അപൂര്‍വമാണ്.
0 Comments