Subscribe Us

What is Lagna in Astrology-ലഗ്നം എന്നാല്‍ എന്ത് ?



നിങ്ങളില്‍ പലരും കേട്ടിട്ടുള്ളതും, അറിയാന്‍ ആഗ്രഹിക്കുന്നതും ആയ ഒരു പദമായിരിക്കും ലഗ്നം  ആകെ പന്ത്രണ്ടു രാശികള്‍ ഉണ്ട്. മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിവയാണ് ആ പന്ത്രണ്ടു രാശികള്‍. ഈ രാശികള്‍ ഓരോ രണ്ടര മണിക്കൂറിലും ഉദിക്കും

ഒരാള്‍ ജനിക്കുന്ന സമയം കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന രാശിയാണ് അയാളുടെ ലഗ്നം.

ഈ രാശിയാണ് അല്ലെങ്കില്‍ ലഗ്നമാണ്, അയാളുടെ ഒന്നാം ഭാവത്തെ പ്രധാനമായും ഭരിക്കുക.
ലഗ്നം സൂചിപ്പിക്കുന്നത് നമ്മുടെ വ്യക്തിത്വം, ശരീരപ്രകൃതം, മറ്റുള്ളവരോടുള്ള നമ്മുടെ സമീപനം, നമ്മുടെ  കാഴ്ചപ്പാടുകള്‍ എന്നിവയാണ്. ഓരോ രാശിയും പല വിധ വിശേഷ സ്വഭാവങ്ങളെ സൂചിപ്പിക്കുന്നു. ഈ രാശികളെ എല്ലാം  ഓരോ ഗ്രഹങ്ങള്‍ ഭരിക്കുന്നതായാണ് സങ്കൽപ്പിച്ചിരിക്കുന്നത്. ഓരോ രാശികളും അവയെ ഭരിക്കുന്ന ഗ്രഹങ്ങളും ഇവയാണ്

മേടം : ചൊവ്വ , ഇടവം : ശുക്രന്‍, മിഥുനം: ബുധന്‍, കര്‍ക്കടകം: ചന്ദ്രന്‍, ചിങ്ങം: സൂര്യന്‍, കന്നി: ബുധന്‍, തുലാം: ശുക്രന്‍, വൃശ്ചികം: ചൊവ്വ, ധനു: വ്യാഴം ,മകരം: ശനി, കുംഭം : ശനി, മീനം: വ്യാഴം. 

ഒരേ ലഗ്നത്തില്‍പ്പെട്ടവര്‍ക്ക് പലവിധ പൊതുസ്വഭാവങ്ങള്‍ ഉണ്ടെങ്കിലും, അവരുടെ ജീവിതത്തിന്റെ ഗതി പലതായിരിക്കും. എങ്കിലും മേടം ലഗ്നത്തില്‍ പെട്ട വ്യക്തികളെ ചൊവ്വ ഭരിക്കുന്നു എന്നതിനാല്‍ ഇവര്‍.വളരെ മത്സര മനോഭാവമുള്ളവര്‍ ആയിരിക്കും. ഈ മത്സര സ്വഭാവം എല്ലാ മേടം ലഗ്നക്കാര്‍ക്കും ഉണ്ടായിരിക്കും. മുന്‍കോപം, വെറുതെയിരിക്കാന്‍ കഴിയാത്ത അവസ്ഥ, എന്തിനും ഏതിനും വെല്ലുവിളികളില്‍ കൂടിക്കടന്നു പോകേണ്ട പല അവസ്ഥകളും ഇവരുടെ ജീവിതത്തില്‍ അധികമായി ഉണ്ടാകാം.
ജാതക വായനയില്‍ ലഗ്നം എന്താണ് എന്നുറപ്പിക്കേണ്ടത് വളരെ അധികം ആവശ്യമാണ്‌.  


അതുകൊണ്ട് തന്നെ ജനന സമയം ഏതാണ് എന്ന് ഏതാണ്ട് ഒരു ധാരണ ഉണ്ടായിരിക്കണം
ഒന്നോ രണ്ടോ മണിക്കൂര്‍ വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ  വിദഗ്ദനായ ഒരു ജ്യോല്‍സ്യന് നിങ്ങളുടെ ജനന സമയം മനസിലാക്കാന്‍ അധിക ശ്രമം ആവശ്യമാവുകായില്ല. വളരെ നിസ്സാരമായി കണ്ടു പിടിക്കാവുന്നതാണ്. 


നാം മലയാളികള്‍ ആദ്യം നമ്മുടെ നക്ഷത്രം ആണ് ആദ്യം സൂചിപ്പിക്കുക. എന്നാല്‍ നക്ഷത്രം എന്നാല്‍ നമ്മുടെ ജനന സമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയിലെ ഉള്ള നക്ഷത്രമാണ് നമ്മുടെ ജന്മനക്ഷത്രം.
ഈ ജന്മനക്ഷത്രം, ജന്മ രാശി എന്നിവ നോക്കിയുള്ള ഫലങ്ങള്‍, ലഗ്നം അടിസ്ഥാനമാക്കി ഉള്ള പ്രവചനങ്ങള്‍ പോലെ  പോലെ കൃത്യത ഉള്ള ആയിരിക്കില്ല. ഒരു ജാതകം സൂര്യന്‍ നില്‍ക്കുന്ന രാശി നോക്കിയും ഫലം പറയാം എങ്കിലും,ലഗ്നം വച്ചുള്ള ഫലങ്ങള്‍ ആയിരിക്കും നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ കൃത്യമായ ഒരു വിശകലനത്തിന് യോജിക്കുക....













Post a Comment

1 Comments

  1. Astrology is characterized as, "the divination of the alleged impacts of the stars and planets on human undertakings and earthly occasions by their positions and perspectives." There's a well-known axiom that things are "written in the stars," and for adherents of astrology,


    Famous Astrologer in Mumbai


    ReplyDelete

CLOSE ADS


CLOSE ADS